Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ ആമിയിൽ നിന്ന് പൃഥ്വി പിന്മാറി

manju-prithvi

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. സിനിമയിൽ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണ്. പൃഥ്വി പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നും റിപ്പോർട്ട് ഉണ്ട്. 

മഞ്ജു വാര്യർ ആണ് ആമിയുടെ വേഷത്തിൽ എത്തുന്നത്. ആമിയാകാൻ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി അവരുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നു. അനൂപ് മേനോൻ ആണ് മറ്റൊരു താരം.

അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. എന്നാൽ ഇത് അൽപം നീണ്ട അതിഥി വേഷം ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. കഥയില്‍ നിർണായകമായ ഒന്നാണ്  എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ  പറഞ്ഞു.