നടി ജ്യോതികൃഷ്ണയുടെ വിവാഹവിഡിയോ പുറത്തിറങ്ങി. നവംബർ 19നായിരുന്നു ജ്യോതികൃഷ്ണയുടെയും അരുണിന്റെയും വിവാഹം. . നടി രാധികയുടെ സഹോദരൻ ആണ് അരുൺ.
ലൈഫ് ഓഫ് ജോസൂട്ടി, പാതിരാമണൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ താരമാണ് ജ്യോതി കൃഷ്ണതൃശൂരില്‍ വച്ചായിരുന്നു വിവാഹം. ഭാവന, ശ്രുതിലക്ഷ്മി, കൃഷ്ണപ്രഭ, മിയ, സുരേഷ് േഗാപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ് തുടങ്ങി ചലചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
സിനിമയിൽ നിന്നും ഇടവേളയെടുത്ത് ജ്യോതികൃഷ്ണ ദുബായ് എഫ്എമ്മിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ദുബായിലായിരുന്നു അരുണും ജോലി ചെയ്യുന്നത്. ഒരു കോമണ്‍ സുഹൃത്തു വഴിയായിരുന്നു പരിചയപ്പെട്ടത്. അന്നു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ സുഹൃത്തുക്കളായി തുടരാമെന്നു പറയുകയായിരുന്നു അരുൺ. സ്കൈപ്പിലൂടെ ചാറ്റ് ചെയ്തു തുടങ്ങി പരസ്പരം മനസ്സിലാക്കി ഒരുവർഷം കഴിഞ്ഞായിരുന്നു ഇരുവരും നേരിൽ കണ്ടത്.
നേരിൽ കാണും മുൻപേ ഇരുവീട്ടുകാരും ജാതകം നോക്കി വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി കുറിച്ചുകഴിഞ്ഞിരുന്നു. മേയ് 26 നായിരുന്നു വിവാഹനിശ്ചയം നടന്നത്.