മോഹൻലാലിന്റെ അപരനാെയത്തി ശ്രദ്ധ േനടിയ മദൻലാൽ സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു. വിനയൻ സംവിധാനം െചയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെയാണ് മദൻലാലിന്റെ മടങ്ങിവരവ്.
1990ൽ റിലീസ് ചെയ്ത വിനയന്റെ ആദ്യചിത്രമായ സൂപ്പർസ്റ്റാറിൽ മദൻലാൽ ആയിരുന്നു നായകൻ. പിന്നീട് 1993ൽ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകൻ എന്ന സിനിമയിലും അഭിനയിച്ചു. തിരക്കുള്ള നടനിലേക്ക് മാറാന്‍ മദന്‍ലാലിനെ തേടിയെത്തിയ ഭാഗ്യം ഒരു അപകടത്തില്‍ തട്ടി വഴിമാറിപ്പോകുകയായിരുന്നു. എല്ലാ പ്രതീക്ഷകളും ആ അപകടത്തില്‍ തകര്‍ന്നു.
ഇപ്പോൾ 25 വർഷങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും സിനിമയിൽ അഭിനയിക്കുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന് ചോദിച്ച് വാങ്ങിയ വേഷമല്ല ഇതിലേതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. യാദൃശ്ചികമായി മദൻലാലിനെ കാണാനിടയായപ്പോള്‍ വിനയൻ തന്നെയാണ് ഇങ്ങനെയൊരു കഥാപാത്രം ചെയ്യണമെന്ന് മദൻലാലിനെ നിർബന്ധിക്കുന്നത്. ജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ താരമാണ് മദനെന്നും ഇതൊരു തിരിച്ചുവരവാകട്ടയെന്നും വിനയന്‍ പറയുന്നു.
ചിത്രത്തിൽ അതിഥി വേഷത്തിലാകും മദൻലാൽ എത്തുക. കോടീശ്വരനായ തമിഴ് നിർമാതാവിന്റെ വേഷമാണ് മദൻലാൽ ചെയ്യുന്നത്.
കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം രാജ മണിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുക.