Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമജൻ ഇനി നിർമാതാവ്; സിനിമയുടെ പൂജ നടന്നു

dharmajan-production

കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ധർമജൻ ബോൾഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്നു പാലക്കാട് വച്ച് നടന്നു.

ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവായ ഇന്ദ്രൻസും ചിത്രത്തിലെ പ്രധാന ടെക്‌നീഷ്യന്മാരും ചേർന്നാണ് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത്. മഞ്ജു പിള്ളയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. 

dharmajan-production-3

ചടങ്ങിൽ കുട്ടനാടൻ മാർപ്പാപ്പയുടെ സംവിധായകൻ ശ്രീജിത്ത് വിജയൻ ഫസ്റ്റ് ക്ലാപ് അടിച്ചു .

dharmajan-production-5

ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കൈലാസ് ,A.K സാജൻ , ദീപൻ എന്നിവരുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള എ.ആർ ബിനുരാജ് സ്വതന്ത്ര സംവിധായകൻ ആകുന്ന ചിത്രം കൂടിയാണിത്. 

dharmajan-production-1

ജയഗോപാൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ജോൺ കുടിയാന്മല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിൽ 4 പുതുമുഖ നായികമാരാണ് ഉള്ളത് . ഇന്ദ്രൻസ് , മഞ്ജുപിള്ള, ബിജുക്കുട്ടൻ എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ചിത്രത്തിന്റെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായി പുരോഗമിയ്ക്കുന്നു. ചിത്രത്തിന്റെ പേരോ കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.