ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ നടിയായിരുന്നു നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അവതാരകയായും ഇപ്പോള്‍ പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. കൂടാതെ നൃത്ത പരിപാടികളിലും നടി സജീവമാണ്.
അന്നും ഇന്നും നവ്യ പഴയതുപോലെ തന്നെയാണെന്നാണ് ആരാധകരുടെ കമന്റ്. നവ്യ കൂടുതൽ ചെറുപ്പമായെന്നും സുന്ദരിയായെന്നും കമന്റുകളുണ്ട്.
നടിയുടെ വർക്കൗട്ട് ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്. ഇതാണോ നവ്യയുടെ സൗന്ദര്യ രഹസ്യമെന്ന് ആരാധകർ ചോദിക്കുന്നു. നടി വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരും നിരവധി.