നീണ്ട ഇടവേളയ്ക്കു ശേഷം ഭാവന വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. നവ്യാ നായര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഭാവന നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ആരാധകരോടു സംസാരിച്ചത്. നവ്യ നായരുടെ പുതിയ നൃത്തശില്‍പമായ ‘ചിന്നം ചിരു കിളിയേ’ എന്ന നൃത്തസംരഭത്തിനു ആശംസകള്‍ നേര്‍ന്നാണ് ഭാവനയുടെ വിഡിയോ. നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.
ഭാവന വീണ്ടും ലൈവിൽ അതും നവ്യാ നായർക്ക് വേണ്ടി
ഭാരതിയാറിന്റെ കവിതയെ ആസ്പദമാക്കിയുള്ള നൃത്തശിൽപമാണ് 'ചിന്നം ചിരുകളിയേ'. സ്നേഹവും കരുതലും നിറഞ്ഞ മാതൃഭാവമാണ് പ്രമേയം. നവ്യക്ക് ആശംസകളുമായി സിനിമാലോകത്തുനിന്നും നിരവധി പ്രമുഖർ രംഗത്തു വന്നിരുന്നു.
ഈ വർഷം ജനുവരി 22–നാണ് കന്നഡ സിനിമ നിർമ്മാതാവ് നവീനിനും ഭാവനയുമായുള്ള വിവാഹം. തുടർന്ന് മലയാള ചലച്ചിത്ര ലോകത്തു ഭാവനയെ കണ്ടില്ല. പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.