കൂടുതൽ ചെറുപ്പവും സൗന്ദര്യവുമായി നവ്യ നായരുടെ വർക്കൗട്ട് ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്.
എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് ആരാധകർ ചോദിക്കുന്നത്. അന്നും ഇന്നും നവ്യ പഴയതുപോലെ തന്നെയാണെന്നാണ് കൂടുതൽ കമന്റ്സ്. നവ്യ കൂടുതൽ ചെറുപ്പമായെന്നും സുന്ദരിയായെന്നും കമന്റുകളുണ്ട്.
ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ നടിയായിരുന്നു നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അവതാരകയായും ഇപ്പോള്‍ പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. കൂടാതെ നൃത്ത പരിപാടികളിലും നടി സജീവമാണ്.