സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ശബരിമല അടച്ചിടുക: സന്തോഷ് പണ്ഡിറ്റ്

ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ സംസ്ഥാനത്താകമാനം വാദപ്രതിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തെകുറിച്ച് തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനല്‍കണമെന്നാണ് പണ്ഡിത്തിന്റെ അഭിപ്രായം

ശബരിമല വിഷയത്തെ സംബന്ധിച്ച് സന്തോഷ് പണ്ഡിറ്റ് തന്റെ വെബ് സൈറ്റിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശബരിമല കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണ് വേണ്ടത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും തല്‍സമയ വാര്‍ത്തകള്‍ക്കായി ശബരിമലയില്‍ മത്സരിക്കുകയാണ്. ഭൂരിഭാഗം മാധ്യമങ്ങളും വിശ്വാസികള്‍ക്കെതിരാണ്. ദേവസ്വം ബോര്‍ഡ് ശബരിമല ഭരണത്തില്‍നിന്നു പിന്‍മാറുകയാണെങ്കില്‍ പ്രശ്‌നങ്ങക്ക് അറുതിവരുമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.