Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.0യിലെ കഥാപാത്രത്തിനായി ആദ്യം ഓർത്തത് കൊച്ചിൻ ഹനീഫയെ: ശങ്കർ

shankar-kochin-haneefa

2.0യിൽ കലാഭവൻ ഷാജോൺ ചെയ്ത കഥാപാത്രം ആദ്യം മനസ്സിൽ വന്നപ്പോൾ കൊച്ചിന്‍ ഹനീഫയെയാണ് ആദ്യം ഓര്‍ത്തതെന്ന് ശങ്കർ. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ശങ്കറിന്റെ മുതൽവൻ , അന്യൻ, ശിവാജി, എന്തിരൻ എന്നീ സിനിമകളിൽ കൊച്ചിൻ ഹനീഫ അഭിനയിച്ചിരുന്നു.

Robo Movie Chitti&Police Comedy Scene

‘തമിഴിലെപോലെ തന്നെ നല്ല അഭിനേതാക്കളാണ് മലയാളത്തിലും ഉള്ളത്. മലയാളിതാരങ്ങളുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ഓരോ സിനിമയിലും അങ്ങനെയൊരു വേഷം അവർക്ക് ഉണ്ടാകും. ഷാജോണിന്റെ കഥാപാത്രം എഴുതിയപ്പോൾ ഹനീഫയെയാണ് മനസ്സിൽ വന്നത്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ പിന്നെയാര് എന്ന ചിന്തയിലാണ് ഷാജോണിലേയ്ക്ക് എത്തിയത്.’–ശങ്കർ പറയുന്നു.

‘പുതിയചിത്രമായ ഇന്ത്യന്‍ ടുവില്‍ കമല്‍ഹാസനും കാജല്‍ അഗര്‍വാളിനുമൊപ്പം നെടുമുടിവേണുവും ഉണ്ടാകും. അദ്ദേഹം ഇന്ത്യൻ സിനിമയുടെ ആദ്യഭാഗത്തിലും ഉണ്ടായിരുന്നു.’–ശങ്കർ പറഞ്ഞു.

Professional Ethics- Sivaji

‘മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. പ്രേമവും അങ്കമാലി ഡയറീസുമെല്ലാം എന്നെ അത്ഭുതപ്പെടുത്തി. മലയാള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേക സംതൃപ്തിയുണ്ട്. നെടുമുടി സാർ ഒക്കെ എത്രയോ സീനിയർ ആയ അഭിനേതാവ് ആണ്. അദ്ദേഹത്തിനോട് പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ, നിങ്ങൾക്ക് ഇഷ്ടമുള്ളത് മതിയെന്നാണ് മറുപടി പറയുക. അത്രത്തോളം വിനയമുള്ള ആളുകൾ. കലാഭവൻ മണി സാർ ആയാലും ഷാജോണായാലും അങ്ങനെ തന്നെ’.–ശങ്കർ പറഞ്ഞു.

Cochin Haneefa Tells Bombs Insert In Four Places

‘നിരന്തരമായ ആലോചനകളാണ് ഓരോ കഥകളിലേക്കും എത്തിക്കുന്നത്.  ബിഗ് ബജറ്റ് സിനിമകൾ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. അങ്ങനെയൊരു ആലോചനയോടുകൂടിയല്ല സിനിമകൾ ആരംഭിക്കുന്നത്. അതിന്റെ കഥയ്ക്ക് ആവശ്യമായ ബജറ്റിലാണ് ഞാൻ സിനിമ ചെയ്യുന്നത്. എനിക്കു വരുന്ന കഥകൾ അങ്ങനെയാകുന്നു എന്നു മാത്രം.’ നല്ല ആശയമുദിച്ചാല്‍ യന്തിരന്‍റെ മൂന്നാം ഭാഗം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.