ദിലീഷേട്ടൻ ആള് ലോലനാ: നസ്രിയ
അല്ലേലും ദിലീഷേട്ടൻ ആള് ലോലനാ...സംവിധായകൻ ദിലീഷ് പോത്തനെക്കുറിച്ച് നസ്രിയയുടെ കമന്റ് ആണ്. ഫഹദ്–നസ്രിയ–ദിലീഷ് പോത്തൻ എന്നിവർ ചേർന്ന് നിർമിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കുമ്പളങ്ങി നൈറ്റ്സിലെ അണിയറപ്രവർത്തകർ

അല്ലേലും ദിലീഷേട്ടൻ ആള് ലോലനാ...സംവിധായകൻ ദിലീഷ് പോത്തനെക്കുറിച്ച് നസ്രിയയുടെ കമന്റ് ആണ്. ഫഹദ്–നസ്രിയ–ദിലീഷ് പോത്തൻ എന്നിവർ ചേർന്ന് നിർമിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കുമ്പളങ്ങി നൈറ്റ്സിലെ അണിയറപ്രവർത്തകർ ഒത്തുകൂടി.
ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുവാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനുമായിരുന്നു ഈ ഒത്തുചേരൽ. ഫഹദ്, നസ്രിയ, സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, മധു സി. നാരായണൻ, ശ്യാം പുഷ്കർ, ഷെയ്ൻ നിഗം, അന്ന ബെൻ തുടങ്ങിയവർ സിനിമയിലെ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചു.
‘ചിത്രം പൂർത്തിയായി കഴിഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ എല്ലാ അർഥത്തിലും ഞങ്ങൾ തൃപ്തരാണ്.’–ദിലീഷ് പോത്തൻ പറയുന്നു. സങ്കടപ്പെടുത്തുന്ന സിനിമയായാൽ കരയുന്ന കൂട്ടത്തിലാണ് താനെന്ന് പറഞ്ഞപ്പോൾ, പോത്തൻ ലോലനാണെന്നായിരുന്നു നസ്രിയ മറുപടിയായി പറഞ്ഞത്.
സംവിധായകൻ മധുവിന് ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സൗബിൻ അവതരിപ്പിക്കുന്ന സജിയെയാണ്. സജി തന്റെ ജീവിതകാലം മുഴുവൻ കൂെട നിൽക്കുന്നൊരു വേഷമായിരിക്കുമെന്ന് സൗബിനും പറയുന്നു.
ഛായാഗ്രാഹകൻ ഷൈജു ഖാലിദിനെക്കുറിച്ചായിരുന്നു ഫഹദിന് പറയാനുണ്ടായിരുന്നത്. ‘ഷൈജുവിൽ നിന്നും പ്രശംസ കിട്ടുക വലിയപാടുള്ള കാര്യമാണ്. ഈ സിനിമയിലെ എന്റെ ആദ്യദിവസത്തെ ഷൂട്ട്. ഷോട്ട് കഴിഞ്ഞു. ഇവർക്ക് അത് ഓക്കെ അല്ലെന്ന് എന്നോട് പറയാൻ ഒരുമടി. അപ്പോഴാണ് ക്യാമറയുടെ പുറകിൽ കൂടെ ഷൈജു ‘ഒന്നനങ്ങി ചെയ്യടോ’.’
ആഷിക്ക് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോഷ്യേറ്റ് ആയി പ്രവർത്തിച്ച മധു സി. നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ് ഇത്തവണ ഫഹദ് ഫാസില്‍ എത്തുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും.