ഫഹദും സായി പല്ലവിയും; ‘അതിരൻ’ ഫസ്റ്റ്ലുക്ക്
ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘അതിരൻ’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. സായി പല്ലവിയാണ് ചിത്രത്തിൽ നായികയാകുന്നത്. മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. ഫഹദ് ഫാസിൽ, സായി പല്ലവി, അതുൽ

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘അതിരൻ’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. സായി പല്ലവിയാണ് ചിത്രത്തിൽ നായികയാകുന്നത്. മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തത്.
‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. ഫഹദ് ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ് രാജ്, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്നിഷ്യൻസിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു…… *അതിരൻ*’. പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് മോഹൻലാൽ പറഞ്ഞു.
വിവേക് സംവിധാനം ചെയുന്ന ചിത്രത്തിന് തിരക്കഥ പി.എഫ്. മാത്യൂസ്. കുട്ടിസ്രാങ്ക്, ഈ.മ.യൗ. എന്നീ ചിത്രങ്ങൾക്ക് ശേഷം പി. എഫ്. മാത്യൂസ് വീണ്ടും തൂലിക ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ‘അതിരനു’ണ്ട്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. മോഹന്‍ലാലിനെ നായകനാക്കി ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച സെഞ്ചുറി കൊച്ചുമോനാണ് ഈ ചിത്രവും നിർമിക്കുന്നത്.