കുമ്പളങ്ങിയിലെ ആ വീട് ഉണ്ടാക്കിയത്; പൂപ്പലിൽ പോലും ബ്രില്യൻസ്
കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്ത ഒരു ചെറുദ്വീപിലാണ് നെപ്പോളിയന്റെ മക്കളുടെ വീട്. ആളുകൾ ഉപേക്ഷിച്ചു കളയുന്ന തെരുവു പട്ടികളും പൂച്ചകളും വസിക്കുന്ന വീട്ടില്‍ ആർക്കും വേണ്ടാത്ത നാല് സഹോദരങ്ങളുമുണ്ട്. സിനിമയിലെ കഥാപാത്രങ്ങളോട് തോന്നുന്ന ഇഷ്ടംപോലെ ഈ വീടിനോടും പ്രേക്ഷകർക്കൊരു വൈകാരിക അടുപ്പം

കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്ത ഒരു ചെറുദ്വീപിലാണ് നെപ്പോളിയന്റെ മക്കളുടെ വീട്. ആളുകൾ ഉപേക്ഷിച്ചു കളയുന്ന തെരുവു പട്ടികളും പൂച്ചകളും വസിക്കുന്ന വീട്ടില്‍ ആർക്കും വേണ്ടാത്ത നാല് സഹോദരങ്ങളുമുണ്ട്. സിനിമയിലെ കഥാപാത്രങ്ങളോട് തോന്നുന്ന ഇഷ്ടംപോലെ ഈ വീടിനോടും പ്രേക്ഷകർക്കൊരു വൈകാരിക അടുപ്പം ഉണ്ടായിരുന്നു.
സിമന്റ് പൂശാത്ത, ചുവന്നിഷ്ടിക ചുമരുകളും വാതില്‍പ്പാളികളികളുടെ അടച്ചുറപ്പിനു പകരം കാറ്റിലുയര്‍ന്നിപ്പൊങ്ങിപ്പോകുന്ന തുണികളുമുളള ആ കൊച്ചുവീട് യഥാർഥത്തിൽ സിനിമയ്ക്കായി ഉണ്ടാക്കിയതാണ്. കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീം ആണ് കുമ്പളങ്ങിയിലെ ഈ വീടിന് പിന്നിൽ.
കുമ്പളങ്ങി നൈറ്റ്സ് ടീം വർക്കിന്റെ വിജയമായിരുന്നു. തൊണ്ടിമുതൽ, ജോസഫ്, ഇബിലീസ് പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനാണ് ജോതിഷ്. സൂക്ഷമമായ നിരീക്ഷണങ്ങളോടെയാണ് ജോതിഷും ടീമും ഈ വാർത്തെടുത്തത്.
ജോതിഷിന്റെ സഹായിയും കലാസംവിധായകനായ പ്രശാന്ത് അമരവിളയുടെ വാക്കുകൾ–‘അൽപമൊന്നുമല്ല ഞങ്ങൾ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയ്ക്കു വേണ്ടി കഷ്ടപെട്ടത് . സിനിമയിൽ കാണുന്ന ആ മനോഹരമായ വീട് ഉള്ളതല്ല ഉണ്ടാക്കിയതാണ്. ആ വീടിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പൽപോലും ഉണ്ടാക്കിയതാണെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാവില്ല.’
‘ഒരുപാട് നാളത്തെ സൂഷ്മ നിരീക്ഷണത്തിനൊടുവിലാണ് (ആർട് ഡയറക്ടർ ) ജോതിഷ് ശങ്കർ ആ വീടിനു ഒരൽപ്പം പെയിന്റ് പോലും തൂക്കാതെ വർഷങ്ങളോളം പഴക്കമുള്ളതാക്കിയത്. ഓരോ ദിവസവും ഹൗസ് ഫുള്ളോടുകൂടി പടം ഓടുമ്പോഴും ഓരോത്തരും നല്ല സിനിമയാണെന്ന് പറഞ്ഞു കേൾക്കുമ്പോഴും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.’
ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം.
ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ആരംഭിച്ച നിർമാണ കമ്പനിയുടെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്സിനുണ്ട്. പുതുമുഖം അന്ന ബെൻ ആയിരുന്നു നായിക. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാമാണ് സംഗീതം.