സൗന്ദര്യം കുറവെന്ന പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് നിമിഷയെന്നും വിമർശകർക്ക് സംസ്ഥാന അവാർഡിലൂടെ അവള്‍ മറുപടി നൽകിയെന്നും സംവിധായിക സൗമ്യ സദാനന്ദൻ. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേ എന്ന സിനിമയ്ക്കിടെയാണ് നിമിഷയ്ക്ക് അപക്വമായ വിമർശനങ്ങൾ നേരിടേണ്ടിവന്നത്. തന്റെ സിനിമയിലെ നായകനോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യം കുറവാണെന്ന പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് നിമിഷയെന്നും വിമർശകർക്കു സംസ്ഥാന അവാർഡിലൂടെ അവള്‍ മറുപടി നൽകിയെന്നും സംവിധായിക സൗമ്യ സദാനന്ദൻ. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേ എന്ന സിനിമയ്ക്കിടെയാണ് നിമിഷയ്ക്ക് അപക്വമായ വിമർശനങ്ങൾ നേരിടേണ്ടിവന്നത്.

തന്റെ സിനിമയിലെ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന ഫാന്‍ അസോസിയേഷന്‍കാരുടെയും‌ ചില ആരാധകരുടെയും അഭിപ്രായങ്ങള്‍ നിമിഷയെ മാനസികമായി തകര്‍ത്തിരുന്നതായി സൗമ്യ പറയുന്നു. സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്ത നിമിഷയെ അഭിനന്ദിച്ച് സൗമ്യ എഴുതിയ കുറിപ്പിലാണ് ഈ വെളിപ്പെടുത്തലുകൾ.

ADVERTISEMENT

അന്ന് നിമ്മി വിളിക്കുമ്പോൾ അവൾ ഒരുപാടു വിഷമത്തിലായിരുന്നു. കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. അവളുടെ പ്രയാസം കേട്ടപ്പോൾ ഞാനും മാനസികമായി തളർന്നു. എന്റെ നായകനേക്കാൾ ഗ്ലാമർ കുറവാണ് നായികയ്ക്കെന്നുള്ള ചില ഫാൻസ് ഗ്രൂപ്പിന്റെയും വിമർശകരുടെയും അഭിപ്രായമാണ് അവളെ അലട്ടിയത്.

ഇത്തരം ഒരു അനാവശ്യ വിമര്‍ശനം നിമിഷയുടെ പ്രസരിപ്പിനെ ഇല്ലാതാക്കി. വളരാനുള്ള ത്വരയും കഴിവുമുള്ള ഒരു വ്യക്തിയെ മുളയിലേ നശിപ്പിക്കുന്ന ഒരു സമീപനമായിരുന്നു ഇത്. സിനിമയിലേക്ക് കാലെടുത്തുവയ്ക്കും മുമ്പേ അവരെ തഴയുക.’–സൗമ്യ സദാനന്ദൻ പറഞ്ഞു.

ADVERTISEMENT

ഇത്തരം വിമര്‍ശനങ്ങള്‍ നിമിഷയെ തളര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കറിന്റെ ജീവിതം ചൂണ്ടിക്കാട്ടിയാണ് താൻ അവളെ ആശ്വസിപ്പിച്ചതെന്നും സൗമ്യ പറഞ്ഞു.

‘സച്ചിനെക്കുറിച്ച് സംസാരിച്ചാണ് ഞാന്‍ നിമിഷയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറിൽ ഫോം ഇല്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും ഈ ലോകം മുഴുവനും സച്ചിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്നു പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു.
അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു’- സൗമ്യ വ്യക്തമാക്കി.

ADVERTISEMENT

ഈ വര്‍ഷത്തെ മികച്ച് നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നിമിഷയുടെ ഇരട്ട സെഞ്ചുറിയാണെന്നും സൗമ്യ പറയുന്നു. നിമിഷയുടെ വിമര്‍ശകര്‍ക്ക് വ്യക്തിത്വമുള്ള മറുപടിയാണ് ഈ പുരസ്കാരത്തിലൂടെ നല്‍കിയതെന്നും സൗമ്യ പറഞ്ഞു.

ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗമ്യ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മാംഗല്യം തന്തുനാനേന. കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയിൽ ക്ലാര എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. ചാക്കോച്ചന്റെ ഭാര്യാ കഥാപാത്രമായിരുന്നു നിമിഷയുടേത്.