ജൂണിന്റെ കഥ പറഞ്ഞത് 17 പേരോട്; ഒടുവില് വിജയ് ബാബുവിലെത്തി
അലിയ ഭട്ട് നായികയും കേന്ദ്രകഥാപാത്രവുമായ ‘റാസി’ 35 കോടി ബജറ്റിൽ ചെയ്ത ചിത്രമാണ്. സിനിമ തിയറ്ററിൽ നിന്നു വാരിയത് 198 കോടി രൂപ. വിദ്യാ ബാലന്റെ കഹാനിയുടെ ചെലവ് വെറും 10 കോടിയിൽ താഴെ. ചിത്രം ബോക്സ് ഓഫിസിൽ നേടിയത് 104 കോടി രൂപ. ബോളിവുഡിന്റെ മോഹിപ്പിക്കുന്ന വിജയകഥകൾ അവിടെ നിൽക്കട്ടെ. പെൺസിനിമയുടെ

അലിയ ഭട്ട് നായികയും കേന്ദ്രകഥാപാത്രവുമായ ‘റാസി’ 35 കോടി ബജറ്റിൽ ചെയ്ത ചിത്രമാണ്. സിനിമ തിയറ്ററിൽ നിന്നു വാരിയത് 198 കോടി രൂപ. വിദ്യാ ബാലന്റെ കഹാനിയുടെ ചെലവ് വെറും 10 കോടിയിൽ താഴെ. ചിത്രം ബോക്സ് ഓഫിസിൽ നേടിയത് 104 കോടി രൂപ.
ബോളിവുഡിന്റെ മോഹിപ്പിക്കുന്ന വിജയകഥകൾ അവിടെ നിൽക്കട്ടെ. പെൺസിനിമയുടെ ഭ്രമണപഥങ്ങൾ മലയാളസിനിമയുടെ വിജയാകാശത്തിനും വളരെ അകലെയായിരുന്നു ഇതുവരെ. സ്ക്രീനിലെ പെൺ വിജയങ്ങൾക്ക് പുതിയ നിറം നൽകുകയാണ് ജൂൺ. നായികാകേന്ദ്രീകൃത സിനിമ. കൊച്ചു സിനിമ. അതിനും മലയാളത്തിൽ പ്രേക്ഷകരും വിപണി വിജയവും നേടാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദ് കബീർ ഒരുക്കിയ ജൂൺ. സംവിധായകൻ അഹമ്മദ് കബീർ രണ്ടു വർഷം കഥപറഞ്ഞത് 17 പേരോട്. ഒടുവിൽ നിർമാതാവ് വിജയ് ബാബു ആണ് ആ റിസ്ക് എടുക്കാൻ തയാറായത്. സംവിധായകൻ അഹമ്മദ് കബീർ, കബീറിനൊപ്പം തിരക്കഥയിൽ കൂട്ടാളികളായ ലിബിൻ വർഗീസ്, ജീവൻ ബേബി മാത്യു, സംഗീത സംവിധായകൻ ഇസ്തി, ക്യാമറാമാൻ ജിതിൻ സ്റ്റെൻസ്‌ലാവൂസ്... എല്ലാവർക്കും മുപ്പതിന്റെ ചെറുപ്പം.
ജൂൺ
നായികയുടെ പേരു തന്നെ സിനിമയ്ക്കു നൽകുമ്പോൾ അതൊരു സ്ഥിരം പേരാവരുതല്ലോ. സിനിമയുടെ പ്രധാന ഭാഗം സ്കൂൾ കാലമായതിനാലും സ്കൂൾ തുറക്കുന്നതു ജൂൺ മാസത്തിൽ ആയതിനാലും ആ പേരിൽ ഒരുപാട് നൊസ്റ്റാൾജിയ ഒളിഞ്ഞിരിക്കുന്നതിനാലും മധ്യതിരുവതാംകൂറിലെ ക്രിസ്ത്യൻ പെൺകുട്ടിക്ക് ജൂൺ എന്നു പേരിട്ടു, സിനിമയ്ക്കും. പലരെയും പരിഗണിച്ചെങ്കിലും രജീഷ നായികയായ അനുരാഗകരിക്കിൻവെള്ളം സിനിമ കണ്ടപ്പോഴാണ് ജൂണിനെ അവതരിപ്പിക്കാൻ രജീഷ തന്നെ മതിയെന്നു തീരുമാനിച്ചത്. രണ്ടാമത്തെ കാമുകനായി എത്തുന്ന ആനന്ദ് ഹരിശ്രീ അശോകന്റെ മകൻ അർജുനാണ്.
ഹെയർസ്റ്റൈൽ
ജൂണിന്റെ സ്കൂൾ, കോളജ്, വിവാഹ കാലഘട്ടങ്ങൾ അവതരിപ്പിച്ചത് 3 തരം ഹെയർ കട്ടിലൂടെ. പനങ്കുല പോലെ മുടിയുള്ള രജീഷയുടെ വിവാഹക്കാലമാണ് ആദ്യം ഷൂട്ട് ചെയ്തത്. പിന്നെ മുടി വെട്ടി പകുതിയാക്കി കോളജ് കാലവും അവസാനം ഇരട്ടവാലൻ ഹെയർ സ്റ്റൈലുമായി സ്കൂൾ കാലവും ഷൂട്ട് ചെയ്തു. വിഗും വെപ്പുതാടിയുമില്ലാതെ മേക്കപ്പ് മാൻ റോണക്സ് സേവ്യർ കുട്ടികളിൽ നടത്തിയ മേക്ക് ഓവർ.
ഫ്രീക്കൻ അപ്പൻ
കോളജ് ഒക്കെയല്ലേ, അടിച്ചു പൊളിച്ചോ എന്നു പറയുന്ന, മകൾക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ഫ്രീക്കൻ അപ്പനായി ജോജു ജോർജ് അല്ലാതെ മറ്റാരും മനസിൽ ഉണ്ടായിരുന്നില്ല. നല്ല അച്ചായത്തി ലുക്കുള്ള അമ്മയെ തിരഞ്ഞെത്തിയത് സത്യം ശിവം സുന്ദരം സിനിമയിൽ അഭിനയിച്ച്, 19 വർഷങ്ങൾക്കു മുൻപ് സിനിമ വിട്ട അശ്വതി മേനോനിൽ.
സംവിധായകൻ പയ്യൻ
മണിപ്പാൽ സർവകലാശാലയിൽനിന്ന് മീഡിയയിൽ എംബിഎ ബിരുദവുമായി മഴവിൽ മനോരമയിലെ പ്രോഗ്രാം പ്രൊഡ്യൂസറായാണ് അഹമ്മദ് കബീർ വിഷ്വലുകളുടെ ലോകത്ത് എത്തുന്നത്. ഫെബ്രുവരി 17ന് 29 വയസ്സ് തികഞ്ഞതേയുള്ളു. യുവസംവിധായകന്റെ ഭാവി പരിപാടി എന്താ എന്നു ചോദിച്ചാൽ ഈ കോട്ടയം താഴത്തങ്ങാടിക്കാരൻ ജൂണിന്റെ അപ്പന്റെ അതേ ഡയലോഗ് മറുപടിയായി നൽകും– ‘ജീവിതത്തിലെ പ്രധാന വഴിത്തിരിവാണിത്. ഇപ്പോൾ കഷ്ടപ്പെട്ടാൽ പിന്നെ അടിച്ചുപൊളിക്കാം’.