ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം കാഴ്ചക്കാരനെ പോലും അറിയിക്കാത്ത അതിവേഗത്തിലുള്ള കട്ട്സ്. ഒരു മാസ് സിനിമയുടെ മുഴുവൻ ഭാവവും ആവാഹിക്കുന്ന രംഗങ്ങളുടെ തിരഞ്ഞെടുപ്പ്. വെറും മൂന്ന് മിനിറ്റിൽ ലൂസിഫർ എന്ന സിനിമയുടെ എല്ലാ ആവേശവും പ്രേക്ഷകന് പകർന്നു കൊടുക്കുന്ന ട്രെയിലർ ചരിത്രം കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം കാഴ്ചക്കാരനെ പോലും അറിയിക്കാത്ത അതിവേഗത്തിലുള്ള കട്ട്സ്. ഒരു മാസ് സിനിമയുടെ മുഴുവൻ ഭാവവും ആവാഹിക്കുന്ന രംഗങ്ങളുടെ തിരഞ്ഞെടുപ്പ്. വെറും മൂന്ന് മിനിറ്റിൽ ലൂസിഫർ എന്ന സിനിമയുടെ എല്ലാ ആവേശവും പ്രേക്ഷകന് പകർന്നു കൊടുക്കുന്ന ട്രെയിലർ ചരിത്രം കുറിച്ച് മുന്നേറുമ്പോൾ സിനിമയുടെ അണിയറക്കാർക്കൊപ്പം ആവേശം കൊള്ളുന്ന മറ്റൊരാളുണ്ട്. മലയാള സിനിമയ്ക്ക് സ്പോട്ട് എഡിറ്റിങ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ പഠിപ്പിച്ചു തന്ന എഡിറ്റർ‌ ഡോൺമാക്സ്. കാരണം ‍ഇൗ ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നതും അദ്ദേഹമാണ്. 

ADVERTISEMENT

‘ഉറുമിയുടെ കാലം മുതൽ തന്നെ പൃഥിരാജുമായി അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളിലും വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. അടുത്തിടെയിറങ്ങിയ അദ്ദേഹത്തിന്റെ പല സിനിമകളുടെയും ട്രെയിലർ ഞാനാണ് ചെയ്തത്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടാണ്. അദ്ദേഹമാണ് പലപ്പോഴും എന്നെ സജസ്റ്റ് ചെയ്യാറുള്ളതും. സിനിമയുടെ കഥ പറയുന്ന രീതിയിൽ ട്രെയിലർ ചെയ്യാമെന്ന് ആദ്യം തന്നെ രാജുവും ഞാനും തീരുമാനിച്ചിരുന്നു’.

Lucifer Official Trailer | Mohanlal | Prithviraj Sukumaran | Antony Perumbavoor | Murali Gopy

ADVERTISEMENT

‘പിന്നെ സിനിമ കണ്ടപ്പോൾ അതിന്റെ ഒരു പാറ്റേൺ എനിക്ക് മനസ്സിലായി. ഏതാണ്ട് 20 ദിവസം കൊണ്ടാണ് ട്രെയിലർ എഡിറ്റ് ചെയ്തത്. ആ സമയത്ത് ഞാൻ ചെന്നൈയിലും രാജു‌ ജോർദാനിലുമായിരുന്നു. ഒാൺലൈനിലൂടെയായിരുന്നു ഫൈനൽ കറക്ഷൻ ഒക്കെ നടത്തിയത്’.–ഡോൺമാക്സ് പറയുന്നു. 

ADVERTISEMENT

‘ഇൗ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എന്റെ വളരെ അടുത്ത സുഹൃത്തായ സംജിത്ത് മുഹമ്മദാണ്. ഞാനും സംജിത്തും രാജുവും കൂടെ ഇരുന്നാണ് സിനിമ കാണുന്നത്. സിനിമയുടെ രംഗങ്ങൾക്കും ട്രെയിലറിലെ അതേ വേഗം തന്നെയാണ്. ട്രെയിലറിനായി മറ്റു ഗിമ്മിക്കുകളൊന്നും കാണിച്ചിട്ടില്ല. രാജു എനിക്ക് സർവസ്വാതന്ത്ര്യവും തന്നിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യം കൂടുതലല്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ മുഴുവൻ പോസിറ്റീവാണ്’. അദ്ദഹം പറഞ്ഞു. 

‘ഒരു സിനിമ മുഴുവൻ എഡിറ്റ് ചെയ്യുന്നയാൾ ഒരു മാസത്തോളം ആ വിഷ്വലുകൾക്ക് നടുവിലായിരിക്കും. അയാളെക്കാൾ ഒരുപക്ഷേ ആദ്യമായി ആ സിനിമ കാണുന്നയാൾക്കാവും ഒരു പുതിയ ഐഡിയ തോന്നുക. ഞാനിപ്പോൾ ഇൗ ട്രെയിലർ ചെയ്തു. എന്നോട് 1 മിനിറ്റുള്ള മറ്റൊരു ട്രെയിലർ ഉണ്ടാക്കാൻ പറഞ്ഞാൽ ചിലപ്പോൾ അതത്ര നന്നാവണമെന്നില്ല. എന്നാൽ ആദ്യമായി കാണുന്ന മറ്റൊരാൾക്ക് എന്നെക്കാൾ നന്നായി ചെയ്യാനായേക്കും. അതു കൊണ്ടാവണം ഇക്കാലത്ത് സിനിമ ഒരാളും ട്രെയിലർ മറ്റൊരാളും എഡിറ്റ് ചെയ്യുന്നത്’. ഡോൺമാക്സ് പറഞ്ഞു. 

‘രാജുവിന്റെ സംവിധാനമികവ് എടുത്തു പറയേണ്ടതാണ്. ബോളിവുഡ് സ്റ്റൈലിലാണ് അദ്ദേഹം സിനിമ ഒരുക്കിയിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലി, രാംഗോപാൽ വർമ തുടങ്ങിയ അതികായരുടെ സിനിമകൾ പോലെയാണ് അദ്ദേഹം ലൂസിഫർ ചെയ്തിരിക്കുന്നത്. ലാലേട്ടനും ഒരുപാട് സ്റ്റൈലിഷാണ്. അതുപോലെ സുജിത്തേട്ടന്റെ ഛായാഗ്രഹണവും മികച്ചതാണ്. ആകെ മൊത്തത്തിൽ ലൂസിഫർ ഒരു ഗംഭീര സിനിമ തന്നെയാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.