ആന്റണി ചേട്ടൻ കനിഞ്ഞു, ഇട്ടിമാണിയിൽ വേഷം കിട്ടി: അജുവിന്റെ ട്രോൾ
ട്രോളന്മാരുടെ ഇടയിലെ പ്രിയതാരമായ അജു വർഗീസ്, ട്രോൾ ഉണ്ടാക്കാനും മിടുക്കനാണ്. തന്റെ പേരിൽ വരുന്ന രസകരമായ ട്രോൾ പലതും അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിൽ ഏറ്റവും പുതിയ ‘സെൽഫ് ട്രോൾ’ ആരാധകരെ പൊട്ടിച്ചിരിപ്പിക്കും. മോഹൻലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയുമായി

ട്രോളന്മാരുടെ ഇടയിലെ പ്രിയതാരമായ അജു വർഗീസ്, ട്രോൾ ഉണ്ടാക്കാനും മിടുക്കനാണ്. തന്റെ പേരിൽ വരുന്ന രസകരമായ ട്രോൾ പലതും അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിൽ ഏറ്റവും പുതിയ ‘സെൽഫ് ട്രോൾ’ ആരാധകരെ പൊട്ടിച്ചിരിപ്പിക്കും.
മോഹൻലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ട്രോള്‍ പോസ്റ്റ്. ഇട്ടിമാണി നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. നിർമാതാവിന്റെ അരികിൽ ചാൻസ് ചോദിച്ച് ചെല്ലുന്നതും അങ്ങനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് രസകരമായ ട്രോളിൽ കാണാൻ കഴിയുക. ‘അങ്ങനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടി’ എന്ന അടിക്കുറിപ്പോടെയായിരുന്നു അജു ഈ ചിത്രം പങ്കുവച്ചത്.
നവാഗതരായ ജിബി–ജോജു ടീം കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരിൽ ആരംഭിച്ചു. തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളാണ് മറ്റുലൊക്കേഷൻ. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്മജന്, ഹരിഷ് കണാരന്, അജു വർഗീസ്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.