ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമ തുടങ്ങുന്നത് ഒരു കഥ പറച്ചിലിലൂടെയാണ്. ആ ശബ്ദം കേട്ടപ്പോൾ തന്നെ പ്രേക്ഷകർ പരസ്പരം പറഞ്ഞു, ഇത് നമ്മുടെ ശ്വാസകോശം ചേട്ടനല്ലേ! ഏതൊരു സാധാരണക്കാരനും തിരിച്ചറിയുന്ന ആ ശബ്ദത്തെ ഏറ്റവും മനോഹരമായി സിനിമയിൽ

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമ തുടങ്ങുന്നത് ഒരു കഥ പറച്ചിലിലൂടെയാണ്. ആ ശബ്ദം കേട്ടപ്പോൾ തന്നെ പ്രേക്ഷകർ പരസ്പരം പറഞ്ഞു, ഇത് നമ്മുടെ ശ്വാസകോശം ചേട്ടനല്ലേ! ഏതൊരു സാധാരണക്കാരനും തിരിച്ചറിയുന്ന ആ ശബ്ദത്തെ ഏറ്റവും മനോഹരമായി സിനിമയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമ തുടങ്ങുന്നത് ഒരു കഥ പറച്ചിലിലൂടെയാണ്. ആ ശബ്ദം കേട്ടപ്പോൾ തന്നെ പ്രേക്ഷകർ പരസ്പരം പറഞ്ഞു, ഇത് നമ്മുടെ ശ്വാസകോശം ചേട്ടനല്ലേ! ഏതൊരു സാധാരണക്കാരനും തിരിച്ചറിയുന്ന ആ ശബ്ദത്തെ ഏറ്റവും മനോഹരമായി സിനിമയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമ തുടങ്ങുന്നത് ഒരു കഥ പറച്ചിലിലൂടെയാണ്. ആ ശബ്ദം കേട്ടപ്പോൾ തന്നെ പ്രേക്ഷകർ പരസ്പരം പറഞ്ഞു, ഇത് നമ്മുടെ ശ്വാസകോശം ചേട്ടനല്ലേ! ഏതൊരു സാധാരണക്കാരനും തിരിച്ചറിയുന്ന ആ ശബ്ദത്തെ ഏറ്റവും മനോഹരമായി സിനിമയിൽ ഉപയോഗപ്പെടുത്തുകയായിരുന്നു സംവിധായകൻ ജിസ് ജോയ്. 'കേവലം ഒരു ശബ്ദമല്ലായിരുന്നു അദ്ദേഹം'- ശബ്ദ കലാകാരനും ആകാശവാണി മുൻ വാർത്താ അവതാരകനുമായ ഗോപിനാഥൻ നായർ എന്ന ഗോപന്റെ ശബ്ദം സിനിമയ്ക്കു മുൻപുള്ള പരസ്യത്തിൽ നിന്ന് സിനിമയിലേക്ക് തന്നെ എത്തിച്ച ജിസ് ജോയ് ആ കലാകാരനെക്കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. 

 

ADVERTISEMENT

സിനിമയ്ക്കു വേണ്ടി ഒരുമിച്ചു പ്രവർത്തിച്ചെങ്കിലും ഇതുവരെ സംവിധായകൻ ജിസ് ജോയ് ആ കലാകരനെ നേരിൽ കണ്ടിട്ടില്ല. സിനിമയ്ക്കു ശബ്ദം നൽകാമോ എന്ന ആവശ്യവുമായി അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ സന്തോഷത്തോടെ അദ്ദേഹം സമ്മതിക്കുകയായിരുന്നു എന്ന് സംവിധായകൻ ഓർത്തെടുക്കുന്നു. ഡൽഹിയിലെ ഒരു സ്റ്റുഡിയോയിൽ റെക്കോർഡു ചെയ്ത് ശബ്ദം അയച്ചു കൊടുക്കുകയും ചെയ്തു. അടുത്ത തവണ കേരളത്തിൽ വരുമ്പോൾ നേരിൽ കാണാമെന്നു പറഞ്ഞെങ്കിലും ആ കൂടിക്കാഴ്ച നടന്നില്ലെന്ന് ജിസ് ജോയ് വേദനയോടെ ഓർക്കുന്നു. 

 

സിനിമയ്ക്കു ശബ്ദം നൽകണമെന്ന് അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നതായും ജിസ് ജോയ് വെളിപ്പെടുത്തി. സിനിമയുടെ വിവരണം റെക്കോർഡ് ചെയ്ത് അയച്ചതിനു നന്ദി പറയാൻ വിളിച്ചപ്പോഴായിരുന്നു പ്രതികരണം. 'എന്തോ , സിനിമയിൽ എന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ല,'  ചെറിയൊരു പരിഭവത്തോടെ അദ്ദഹം പറഞ്ഞത് ജിസ് ജോയ് ഓർക്കുന്നു. ഒരു പരസ്യത്തിന് ശബ്ദം നൽകാൻ അദ്ദേഹത്തെ വിളിക്കാനിരിക്കുമ്പോഴാണ് മരണവാർത്ത അറിഞ്ഞതെന്നും ജിസ് ജോയ് സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞു. 

 

ADVERTISEMENT

സംവിധായകൻ ജിസ് ജോയ‌്‌യുടെ കുറിപ്പ് വായിക്കാം. 

 

വിജയ് സൂപ്പറും പൗർണ്ണമിയും എന്ന എന്റെ ഏറ്റവും പുതിയ ചിത്രത്തിൽ , തുടക്കത്തിലെ ഉള്ള ശബ്ദം ( നരേഷൻ ) ഗോപൻ ചേട്ടന്റേതായിരുന്നു !! ( ശ്വാസകോശം -പുകവലി പാടില്ല പരസ്യത്തിലൂടെ പ്രശസ്തമായ ശബ്ദത്തിനുടമ )

 

ADVERTISEMENT

മലയാള സിനിമയിൽ സ്ഥിരം നരേഷൻ പലപ്പോഴും പ്രമുഖരായ ഏതാനും സംവിധായകരോ ശ്രീനിയേട്ടനോ ഒക്കെ ആണ് ചെയ്യാറ് !! എന്റെ സിനിമയിൽ അതൊന്നു മാറ്റി പിടിക്കാം എന്ന് കരുതി , നമ്പർ തേടിപ്പിടിച്ചു വിളിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ചെയ്യാം എന്ന് ഗോപൻ ചേട്ടൻ സമ്മതിച്ചു ! ഞാൻ ഇവിടെനിന്നു ട്രാക്ക് ഡബ് ചെയ്തു അയച്ചു കൊടുത്തു് , അതു കേട്ടു ഡൽഹിയിലെ ഏതോ സ്റ്റുഡിയോയിൽ പോയി ഡബ് ചെയ്ത് എനിക്ക് അയച്ചു തന്നു !! കേട്ടപ്പോൾ ഞാൻ ഒരുപാട് ചിരിച്ചു !നന്ദി പറയാൻ ഞാൻ വിളിച്ചപ്പോൾ എന്നോട് പരിഭവം പോലെ പറഞ്ഞു " എന്തോ , സിനിമയിൽ എന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ല , എനിക്ക് ഏറെ ആഗ്രഹം ഉണ്ടായിരുന്നിട്ടും. എന്ത് തോന്നി എന്റെ വോയ്‌സ് ഈ സിനിമയിൽ ഉപയോഗിക്കാൻ ?" ഞാൻ പറഞ്ഞു 'പുതുമ'. പിന്നെ ചേട്ടന്റെ ശബ്ദം ഒരു ഫ്ലാഷ് മോബിന്റെ എഫക്ട് എനിക്ക് ചെയ്യാറുണ്ട് , അത് സിനിമയിലൂടെ പ്രേക്ഷകർക്കും നല്കാൻ ആയാൽ നല്ലതല്ലേ ? അദ്ദേഹം അത് കേട്ടു ഏറെ ചിരിച്ചു !! സിനിമയ്ക്ക് ആശംസ അറിയിച്ചു ഫോൺ വെച്ചു !! ഏറെ നാൾ കഴിഞ്ഞു സിനിമ ഡൽഹിയിൽ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിക്കുകയും കേരളത്തിൽ വരുമ്പോൾ നമുക്ക് കാണാം എന്ന് പറയുകയും ചെയ്തു !! 

വിജയ് സൂപ്പറും പൗർണ്ണമിയും കണ്ട എത്രയോ പേർ എന്നെ വിളിച്ചു അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാൻ തോന്നിയതു നന്നായെന്ന് പറഞ്ഞു !!

 

ഇന്നലെ ഒരു പ്രമുഖ സംവിധായകൻ എന്റെ കയ്യിൽ നിന്നും ഗോപൻ ചേട്ടന്റെ നമ്പർ വാങ്ങി , ഒരു പരസ്യം ഡബ് ചെയ്യിക്കാൻ !!അടുത്ത ആഴ്ചയാണ് ഡബ്ബിങ് അതിനു മുൻപ് എന്നോടൊന്ന് വിളിച്ചു ഗോപൻ ചേട്ടന്റെ അടുത്ത് introduce ചെയ്യണമെന്നും സംവിധായക സുഹൃത്തു ആവശ്യപ്പെട്ടു !! ഞാൻ സമ്മതിച്ചു !!

 

പെട്ടന്ന് ഇപ്പോ ഈ വാർത്ത കേൾക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല !! എല്ലാ വേർപാടും അങ്ങനെ ആണല്ലോ അല്ലെ !!

 

അതെ , നമുക്ക് ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ലഭിച്ചിരുന്നത് ഒരു ഫ്ലാഷ് മോബ് കാണും പോലുള്ള ഊഷ്മളതയും ഉണർവും ആയിരുന്നു !! ആലോചിച്ചു നോക്കുമ്പോൾ മറ്റാരും ഇല്ല ഒരു ശബ്ദം കൊണ്ട് മാത്രം അതൊക്കെ നമ്മിലുളവാക്കാൻ !!

 

സിനിമയിൽ അദ്ദേഹത്തിന്റെ ശബ്ദം കൊണ്ടുവരാൻ ഒരു നിയോഗമായതിന് പിന്നിലും ഉണ്ടാകും എന്തേലുമൊക്കെ നിയോഗങ്ങൾ .. ഇപ്പോ എനിക്കതു അറിയില്ല ... 

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പ്രിയ ഗോപൻ ചേട്ടന് വേദനയോടെ വിട .. പ്രണാമം !!

അങ്ങയുടെ ശബ്ദം " കേവലം ഒരു ശബ്ദമല്ലായിരുന്നു ഞങ്ങൾക്ക് 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT