‘ലാലിന് അങ്ങനെ തന്നെ വരണം’: മോഹൻലാലിനോട് സത്യൻ അന്തിക്കാട് പറഞ്ഞത്
‘മോഹൻലാൽ സംവിധായകനാവുന്നു. എന്താണ് അഭിപ്രായം?’- സൂപ്പർ ഹിറ്റ് സംവിധായകരായ സത്യൻ അന്തിക്കാടിനോടും പ്രിയദർശനോടുമുള്ള ചോദ്യമായിരുന്നു ഇത്. ‘മോഹൻലാലിന് ഇതു തന്നെ വരണം’- ചിരിപടർത്തി സത്യൻ അന്തിക്കാടിന്റെ മറുപടി. സംവിധായകൻ ചിന്തിക്കുന്നതിന്റെ എത്രയോ ഇരട്ടി തിരിച്ചു നൽകുന്ന മോഹൻലാലിന്റെ ഉള്ളിൽ ഒരു

‘മോഹൻലാൽ സംവിധായകനാവുന്നു. എന്താണ് അഭിപ്രായം?’- സൂപ്പർ ഹിറ്റ് സംവിധായകരായ സത്യൻ അന്തിക്കാടിനോടും പ്രിയദർശനോടുമുള്ള ചോദ്യമായിരുന്നു ഇത്. ‘മോഹൻലാലിന് ഇതു തന്നെ വരണം’- ചിരിപടർത്തി സത്യൻ അന്തിക്കാടിന്റെ മറുപടി. സംവിധായകൻ ചിന്തിക്കുന്നതിന്റെ എത്രയോ ഇരട്ടി തിരിച്ചു നൽകുന്ന മോഹൻലാലിന്റെ ഉള്ളിൽ ഒരു സംവിധായകനുണ്ടെന്ന കാര്യം നേരത്തെ വ്യക്തമാണെന്ന് സത്യൻ വിശദമാക്കിയപ്പോൾ 100% ശരിയാണെന്ന് പ്രിയദർശന്റെ സാക്ഷ്യം. പ്രഥമ മഴവിൽ മനോരമ എന്റർടെയിൻമെന്റ് അവാർഡ്സ് വേദിയിലാണ് കളിയും കാര്യവും നിറഞ്ഞ സംഭവങ്ങൾ അരങ്ങേറിയത്.
പ്രിയദർശന് മാസ്റ്റർ ഡയറക്ടർ പുരസ്ക്കാരം സമ്മാനിച്ചതും സത്യൻ അന്തിക്കാടായിരുന്നു. പ്രിയൻ എടുത്ത സിനിമകൾ തന്റേതാണെന്നും തന്റെ സിനിമകൾ പ്രിയന്റേതാണെന്നും വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. താൻ കാണാൻ ആഗ്രഹിക്കുന്ന തരം സിനിമകളാണ് എന്നും എടുത്തിട്ടുള്ളതെന്നും ഇനിയെടുക്കുന്ന സിനിമയും അങ്ങനെ തന്നെയാവുമെന്നും പ്രിയദർശൻ വ്യക്തമാക്കി. പൃഥ്വിരാജിന് മികച്ച സംവിധായകനുള്ള പുരസ്ക്കാരം സമ്മാനിച്ചത് ഗുരുതുല്യനായ സംവിധായകൻ ഭദ്രൻ. സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി മാറ്റിയതെന്നു ഭദ്രൻ പറഞ്ഞു.ഇനി സിനിമ സംവിധാനം ചെയ്താലും ഇല്ലെങ്കിലും സംവിധാനത്തിനു ലഭിച്ച ഈ ആദ്യ പുരസ്ക്കാരം വളരെ പ്രത്യേകതയുള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു.
മിമിക്രിയും അഭിനയവും സംവിധാനവുമെല്ലാം ഹിറ്റാക്കി മാറ്റിയ രമേഷ് പിഷാരടിക്ക് നാദിർഷ എന്റർടെയ്മെന്റ് ഓൾറൗണ്ടർ പുരസ്ക്കാരം സമ്മാനിച്ചത് പൂമുത്തോളെ എന്ന ഹിറ്റ് ഗാനത്തിന്റെ ഈണത്തിൽ പിഷാരടിയെക്കുറിച്ചുള്ള പാരഡി പാടിക്കൊണ്ടായിരുന്നു. അച്ഛൻ മകൾക്ക് പുരസ്ക്കാരം സമ്മാനിക്കുന്ന കൗതുകമുള്ള കാഴ്ചയ്ക്കും പുരസ്ക്കാരരാവ് വേദിയായി. മികച്ച പുതുമുഖ താരമായി കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളായി പ്രേക്ഷക ഹൃദയം കീഴടക്കിയ അന്ന ബെന്നിനെ പ്രഖ്യാപിച്ചതും അവാർഡ് നൽകിയതും പ്രമുഖ തിരക്കഥാകൃത്തുകൂടിയായ പിതാവ് ബെന്നി പി.നായരമ്പലമായിരുന്നു. വേദിയിൽ അന്നയുടെ അമ്മയും സഹോദരിയും കൂടിയെത്തിയതോടെ അതൊരു കുടുംബ സംഗമമായി. കായംകുളം കൊച്ചുണ്ണിയിലെ വില്ലൻ വേഷത്തിലൂടെ മികച്ച വില്ലനുള്ള പുരസ്ക്കാരം നേടിയ സണ്ണി വെയ്ൻ പുരസ്ക്കാരം ഏറ്റുവാങ്ങിയത് നവവധുവായ രഞ്ജിനിയെയും ഒപ്പം കൂട്ടിയാണ്.