കണ്ടത് മഞ്ഞുകട്ടയുടെ ഒരറ്റം മാത്രം; ലൂസിഫർ രണ്ടും മൂന്നും വരും
തുടർഭാഗങ്ങളുള്ള സിനിമയായി തന്നെയാണ് ലൂസിഫർ എഴുതി തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലേറെ കാണാൻ കിടക്കുന്നുവെന്നും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവേളയിൽ മുരളി ഗോപി പറഞ്ഞു. ‘ഫ്രാഞ്ചൈസ് ഫോർമാറ്റിൽ തന്നെയായിരുന്നു ലൂസിഫർ

തുടർഭാഗങ്ങളുള്ള സിനിമയായി തന്നെയാണ് ലൂസിഫർ എഴുതി തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലേറെ കാണാൻ കിടക്കുന്നുവെന്നും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവേളയിൽ മുരളി ഗോപി പറഞ്ഞു.
‘ഫ്രാഞ്ചൈസ് ഫോർമാറ്റിൽ തന്നെയായിരുന്നു ലൂസിഫർ എഴുതി തുടങ്ങിയത്. രാജുവിനോട് ചിത്രത്തെക്കുറിച്ച് പറയുമ്പോഴും ഇങ്ങനെയൊരു ആശയം സൂചിപ്പിച്ചിരുന്നു. തുടർഭാഗം കണ്ടുകൊണ്ട് തന്നെയാണ് ലൂസിഫർ സിനിമ ചെയ്തതെങ്കിലും അതിന്റെ വിജയത്തിൽ നിന്നുമാത്രമേ അത് സാധ്യമാകുമായിരുന്നൊള്ളൂ. അത് സംഭവിച്ചു. ലൂസിഫർ ഫ്രാഞ്ചൈസിന്റെ ഇനിയുള്ള ചുവടുകൾക്ക് ആ സാമ്പത്തിക വിജയം വലിയ സഹായമായി. അതിൽ ഞങ്ങൾക്കെല്ലാം സമാധാനവും സന്തോഷവും ഉണ്ട്.’–മുരളി ഗോപി പറഞ്ഞു.
‘ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് ഈ സിനിമയുടെ ആദ്യ ഭാഗം. ഇനിയുള്ള സിനിമയിലും സിനിമകളിലും അതിന്റെ ഉള്ളറകൾ കൂടുതൽ വിവരിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ലൂസിഫർ സിനിമയുടെ ആരാധകർക്ക് അത് ഇഷ്ടപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.’–മുരളി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ മൂന്നിന് ലൂസിഫർ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ട്വീറ്റ് ഉണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയുടെ ചിത്രമാണ് പൃഥ്വി ട്വീറ്റ് ചെയ്തത്. There is more to it than what meets the eye! ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ തലക്കെട്ട്. ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് പൃഥി ഈ ട്വീറ്റിലൂടെ നല്‍കിയിരുന്നതെന്ന് അന്നുതന്നെ പ്രേക്ഷകർ കണ്ടെത്തുകയും ചെയ്തു.