സെക്രട്ടറിയുടെ ശവമഞ്ചം ചുമന്ന് അമിതാഭും അഭിഷേകും
ഇന്ത്യൻ സിനിമയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസതാരമാണ് അമിതാഭ് ബച്ചൻ. അനീതിക്കെതിരെ ആഞ്ഞടിക്കുന്ന യുവരക്തമായി തിരശീലയിൽ തിളങ്ങിയ ബച്ചൻ വ്യക്തിജീവിതത്തിലും ഉന്നത ആദർശങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ്. സഹപ്രവർത്തകരോടും സഹായികളോടും അനുഭാവത്തോടെ പെരുമാറുന്ന സൂപ്പർതാരത്തിന്റെ കരുണാർദ്രമായ മുഖം വെളിവാക്കുന്ന

ഇന്ത്യൻ സിനിമയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസതാരമാണ് അമിതാഭ് ബച്ചൻ. അനീതിക്കെതിരെ ആഞ്ഞടിക്കുന്ന യുവരക്തമായി തിരശീലയിൽ തിളങ്ങിയ ബച്ചൻ വ്യക്തിജീവിതത്തിലും ഉന്നത ആദർശങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ്. സഹപ്രവർത്തകരോടും സഹായികളോടും അനുഭാവത്തോടെ പെരുമാറുന്ന സൂപ്പർതാരത്തിന്റെ കരുണാർദ്രമായ മുഖം വെളിവാക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. അകാലത്തിൽ അന്തരിച്ച സെക്രട്ടറിയുടെ ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമാണ് ചിത്രത്തിലുള്ളത്.
ട്വിറ്ററിൽ ബച്ചന്റെ ഒരു ആരാധകനാണ് ചിത്രം പങ്കുവച്ചത്. കഴിഞ്ഞ 40 വർഷമായി ബച്ചന്‌റെ സെക്രട്ടറിയും മാനേജരുമായിരുന്ന ശീതൽ ജെയ്നിന്‍റെ ശവമഞ്ചം ചുമക്കുന്ന ചിത്രമാണ് വൈറലായത്. വീട്ടുജോലിക്കാരോടു പോലും ബച്ചൻ കുടുംബം പുലർത്തുന്ന സ്നേഹവും ആർദ്രതയും മഹത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ആരാധകർ പറയുന്നു.
നേരത്തെ ബിഹാറിലെ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യത തീർത്തും ബച്ചൻ മറ്റു താരങ്ങൾക്ക് പ്രചോദനമായിരുന്നു. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണതീർപ്പാക്കൽ പദ്ധതിയിലൂടെയാണ് അദ്ദേഹം ബാധ്യതകൾ തീർത്തത്.