‘ഭാർഗവീനിലയം’ എംടിയുടെ തിരക്കഥയിൽ വീണ്ടും നിർമിക്കാനുള്ള ശ്രമത്തിനിടെ സംവിധായകനായ എ.വിൻസന്റും പ്രശസ്ത നിർമാതാവ് ശോഭന പരമേശ്വരൻ നായരും കൂടി ഭാർഗവിക്കുട്ടിയെ കണ്ടെത്തിയ രസകരമായ കഥ പറഞ്ഞു. വിജയനിർമലയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് അപ്പോഴാണ്. കൺപീലിത്തിളക്കം ചന്ദ്രതാര നിർമിച്ച

‘ഭാർഗവീനിലയം’ എംടിയുടെ തിരക്കഥയിൽ വീണ്ടും നിർമിക്കാനുള്ള ശ്രമത്തിനിടെ സംവിധായകനായ എ.വിൻസന്റും പ്രശസ്ത നിർമാതാവ് ശോഭന പരമേശ്വരൻ നായരും കൂടി ഭാർഗവിക്കുട്ടിയെ കണ്ടെത്തിയ രസകരമായ കഥ പറഞ്ഞു. വിജയനിർമലയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് അപ്പോഴാണ്. കൺപീലിത്തിളക്കം ചന്ദ്രതാര നിർമിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭാർഗവീനിലയം’ എംടിയുടെ തിരക്കഥയിൽ വീണ്ടും നിർമിക്കാനുള്ള ശ്രമത്തിനിടെ സംവിധായകനായ എ.വിൻസന്റും പ്രശസ്ത നിർമാതാവ് ശോഭന പരമേശ്വരൻ നായരും കൂടി ഭാർഗവിക്കുട്ടിയെ കണ്ടെത്തിയ രസകരമായ കഥ പറഞ്ഞു. വിജയനിർമലയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് അപ്പോഴാണ്. കൺപീലിത്തിളക്കം ചന്ദ്രതാര നിർമിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭാർഗവീനിലയം’ എംടിയുടെ തിരക്കഥയിൽ വീണ്ടും നിർമിക്കാനുള്ള ശ്രമത്തിനിടെ സംവിധായകനായ എ.വിൻസന്റും പ്രശസ്ത നിർമാതാവ് ശോഭന പരമേശ്വരൻ നായരും കൂടി ഭാർഗവിക്കുട്ടിയെ കണ്ടെത്തിയ രസകരമായ കഥ പറഞ്ഞു. വിജയനിർമലയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് അപ്പോഴാണ്.

 

ADVERTISEMENT

കൺപീലിത്തിളക്കം

Ekanthathayude Apaaratheeram - Bhargavi Nilayam

 

ചന്ദ്രതാര നിർമിച്ച ഭാർഗവീനിലയത്തിന്റെ അണിയറ ജോലികൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെയാണ് വിൻസന്റും ശോഭന പരമേശ്വരൻ നായരും ചന്ദ്രതാരയുടെ മാനേജരായ ആർ.എസ്.പ്രഭുവും കൂടി മിലിറ്ററിയിൽ ഷിപ്പ് മോഡലിങ് ഇൻസ്ട്രക്ടറായ പരിചയക്കാരനെ തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. പുറത്തുപോയിരിക്കുകയായിരുന്ന ആ ഉദ്യോഗസ്ഥൻ വരാനായി മൂവർ സംഘം വീടിനു മുന്നിൽ കാത്തു നിൽക്കുമ്പോഴാണ് ആ കാഴ്ച.

 

ADVERTISEMENT

ആ ഉദ്യോഗസ്ഥന്റെ ഭാര്യ വീടിനു മുന്നിലുള്ള റോഡിനു മറുവശത്തു നിന്നു കുഞ്ഞുമായി റോഡ് മുറിച്ച് ഓടി വരുന്നു. ആ ഓട്ടവും അവരുടെ കൺപീലിത്തിളക്കവും ഭാർഗവീനിലയത്തിലെ നായികയ്ക്കായുള്ള അന്വേഷണത്തിലായിരുന്ന സംവിധായകൻ വിൻസന്റിന്റെ മനസ്സിലുടക്കി. സമ്മതിക്കുമെങ്കിൽ ഈ സ്ത്രീയാവും തന്റെ ഭാർഗവിക്കുട്ടിയെന്ന് അദ്ദേഹം അന്നേരം തന്നെ പ്രഖ്യാപിച്ചു. അതു തന്നെ സംഭവിച്ചു.

 

ഐ.വി.ശശി

 

ADVERTISEMENT

അങ്ങനെ പരിചയക്കാരനെ തേടിപ്പോയ മൂവർ സംഘം അദ്ദേഹത്തിന്റെ ഭാര്യയെ പുതിയ സിനിമയുടെ നായികയായി ഉറപ്പിച്ച് മടങ്ങിയെത്തി. ആ നായികയായിരുന്നു വിജയനിർമല. ‘നീലവെളിച്ചം’ എന്ന സ്വന്തം കഥയെ ആസ്പദമാക്കി തിരക്കഥ എഴുതാമെന്നേറ്റ വൈക്കം മുഹമ്മദ് ബഷീറിനെയും ബോധിപ്പിച്ചതോടെ അവർ മലയാളത്തിലെ വിഖ്യാത ചിത്രത്തിലെ അപ്രതീക്ഷിത നായികയായി. വിജയനിർമല മലയാളത്തിലെ ആദ്യ സംവിധായികയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ ഒരുക്കിയ സംവിധായികയും അവർ തന്നെ. പക്ഷേ, മലയാള സിനിമയ്ക്ക് അവർ നൽകിയ വലിയ സംഭാവന ഐ.വി.ശശി എന്ന സംവിധായകനാണ്.

 

അദ്ദേഹം സംവിധായകൻ ആവുന്നതിനു മുൻപ് തന്നെ എന്റെ സുഹൃത്താണ്. ആർട്ട് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ തുടക്കം. അങ്ങനെയിരിക്കെ ഐ.വി.ശശി നിർമിച്ച് വിജയ നിർമല സംവിധാനം ചെയ്യുന്ന സിനിമ വരുന്നു എന്ന വാർത്ത കേട്ടു. ഐ.വി.ശശിയെ വിളിച്ചു ചോദിച്ചപ്പോഴാണ് വസ്തുത അറിഞ്ഞത്. നിർമാതാവായി പേര് വച്ചിരിക്കുന്നത് ശശിയുടേതാണെങ്കിലും ശരിക്കും പണം മുടക്കുന്നത് അതിനകം തെന്നിന്ത്യൻ സിനിമയിൽ വലിയ താരമായി വളർന്നിരുന്ന വിജയനിർമല തന്നെയായിരുന്നു. സംവിധാന ജോലികൾ ഏറെയും നിർവഹിച്ചതും ശശി തന്നെ. വിജയ നിർമല മേൽനോട്ടം വഹിച്ചെന്നു മാത്രം.

 

ആർട്ട് ഡയറക്ടറായിരുന്ന ശശിയെ വിജയനിർമലയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത് പഴയകാല നടിയായ അംബികയാണ്. അവരുടെ വീട്ടിൽ ആർട്ട് വർക്കിനായി പോയ ശശിയിലെ സംവിധായകനെ വിജയനിർമല കണ്ടെടുക്കുകയായിരുന്നു. അവർ പണം മുടക്കി സിനിമയെടുത്ത് തന്റെ പേരിന്റെ പിൻബലത്തിൽ ശശിയിലെ സംവിധായകനെ സ്വതന്ത്രമായി വളർത്തിയെടുക്കാൻ അവസരം ഒരുക്കുകയായിരുന്നു. വലിയൊരു മനസ്സാണത്.

 

ആ ലാസ്റ്റ് ഫ്രെയിം

 

പിൽക്കാലത്ത് ചെന്നൈയിൽ പോയപ്പോൾ വിജയനിർമലയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ താമസിക്കാനിടയായി. ഐ.വി.ശശിയും ഒപ്പമുണ്ടായിരുന്നു. ഹോട്ടലിൽ നിന്നു ഞങ്ങൾ ലിഫ്റ്റ് ഇറങ്ങി പുറത്തേക്കു വരുമ്പോൾ വിജയ് നിർമല കാറിൽ വന്നിറങ്ങുന്നു. ഏറെക്കാലത്തിനു ശേഷം ശശിയെ കണ്ടതും അവർ അമിതാഹ്ലാദത്തോടെ ആശ്ലേഷിച്ചു. ശശി എന്നെ പരിചയപ്പെടുത്തി. യാത്ര പറഞ്ഞ് ശശി ഞങ്ങളുടെ കാർ മുന്നോട്ടെടുത്തു.

 

പുറത്തേക്കു നോക്കിയ ഞാൻ കണ്ടത് വിജയ നിർമല ഹോട്ടലിന്റെ പടിക്കെട്ടുകൾ ഓടിക്കയറുന്നതാണ്. ഭാർഗവീനിലയത്തിലെ ഭാർഗവിക്കുട്ടിയുടെ അതേ ചടുലമായ ഓട്ടം. വിജയനിർമല ആദ്യമായും അവസാനമായും മനസിൽ പതിപ്പിച്ച ഫ്രെയിം അതാണ്. സിനിമാലോകത്ത് ഒത്തിരി വഴിമുദ്രകൾ പതിപ്പിച്ചാണ് വിജയ നിർമല കടന്നു പോകുന്നത്