ഇനി നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താനില്ലെന്ന് തമിഴ് നടന്‍ യോഗി ബാബു. അദ്ദേഹം കേന്ദ്രകഥാപാത്രമായെത്തിയ ധര്‍മപ്രഭു എന്ന ചിത്രം റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് യോഗി ബാബുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താനില്ലെന്ന് തമിഴ് നടന്‍ യോഗി ബാബു. അദ്ദേഹം കേന്ദ്രകഥാപാത്രമായെത്തിയ ധര്‍മപ്രഭു എന്ന ചിത്രം റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് യോഗി ബാബുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Yogi Babu I Dharmaprabhu Public Opinion

ADVERTISEMENT

ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ യോഗി ബാബുവും എത്തിയിരുന്നു. ഷോ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് യോഗി ബാബു, താന്‍ ഇനി നായക കഥാപാത്രത്തെ അവതരിപ്പിക്കാനില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. 

ADVERTISEMENT

‘ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാന്‍ തയാറാണ്. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യമില്ല. ഇനി മുതല്‍ ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ.’–യോഗി ബാബു പറഞ്ഞു.

ADVERTISEMENT

മുത്തുകുമരന്‍ ഒരുക്കിയ ധര്‍മപ്രഭു ഒരു ഫാന്റസി ത്രില്ലറാണ്. യമലോകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയില്‍ രണ്ടു കോടി രൂപ മുതല്‍ മുടക്കില്‍ രൂപകല്‍പന ചെയ്ത കൂറ്റന്‍ സെറ്റില്‍ വച്ചാണ് സിനിമ ചിത്രീകരിച്ചത്. ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമായ ധര്‍മ പ്രഭുവില്‍ യമധര്‍മന്റെ പുത്രനായിട്ടാണ് യോഗി ബാബു എത്തുന്നത്. ജനനി അയ്യര്‍, രാധാ രവി, രാജേന്ദ്രന്‍, മേഘ്‌ന നായിഡു എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.