വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലും തിളങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധര്‍മജനും കൂട്ടുകാരും തുടങ്ങിയ ധർമൂസ് ഫിഷ് ഹബ് അതിന്റെ വിജയകരമായ ഒന്നാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ അഞ്ചിന് കൊച്ചി

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലും തിളങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധര്‍മജനും കൂട്ടുകാരും തുടങ്ങിയ ധർമൂസ് ഫിഷ് ഹബ് അതിന്റെ വിജയകരമായ ഒന്നാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ അഞ്ചിന് കൊച്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലും തിളങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധര്‍മജനും കൂട്ടുകാരും തുടങ്ങിയ ധർമൂസ് ഫിഷ് ഹബ് അതിന്റെ വിജയകരമായ ഒന്നാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ അഞ്ചിന് കൊച്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലും തിളങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധര്‍മജനും കൂട്ടുകാരും തുടങ്ങിയ ധർമൂസ് ഫിഷ് ഹബ് അതിന്റെ വിജയകരമായ ഒന്നാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

വിഷമില്ലാത്ത മീനിന്റെ ചിരി വില്പനക്ക് ഒരു വയസ്സ്

 

താരസമ്പന്നമായി ധർമൂസ് ഫിഷ് ഹബ്ബിന്റെ ഒന്നാം വാർഷികാഘോഷം
ADVERTISEMENT

കഴിഞ്ഞ ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങിയ ആദ്യ വിൽപന കേന്ദ്രത്തിൽ നിന്നും ഇന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി പത്തോളം കേന്ദ്രങ്ങൾ. ധർമൂസ് ഫിഷ് ഹബ്ബ് എന്ന വലിയ പ്രസ്ഥാനത്തിന്റെ ഒന്നാം വർഷത്തെ വിജയം ആഘോഷിക്കുകയാണ് ധർമജനും കൂട്ടരും.

 

‘ഒരുവർഷമായി ഇത് നന്നായി പോകുന്നുണ്ടെങ്കിൽ അതിനു കാരണം എന്റെ പത്തുകൂട്ടുകാരാണ്. ഞാൻ ഒഴിച്ച് അവർ ചെയ്യുന്ന ആത്മാർത്ഥമായി ചെയ്ത പ്രവർത്തനത്തിലൂടെയാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ വിഷരഹിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.’

 

ADVERTISEMENT

‘കട തുടങ്ങുന്നതിന് രണ്ട് വർഷം മുമ്പേ പ്രാരംഭ ചർച്ച തുടങ്ങിയിരുന്നു. ജുവലറി പോലുള്ള മീൻ കട എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് അങ്ങനെ തന്നെ ആകാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.’–ധര്‍മജൻ പറഞ്ഞു.

 

സംവിധായകൻ വിനയൻ, കലാഭവൻ പ്രചോദ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, നടി മാനസ എന്നിവർ ഒന്നാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 

ADVERTISEMENT

‘ധർമജന്റെ സ്വഭാവം പോലെ തന്നെ വലിയ വിജയമായി ധർമൂസ് ഫിഷ് ഹബ് മാറുമെന്ന് ഉദ്ഘാടനസമയത്ത് പറഞ്ഞിരുന്നു. ഒരു കൊച്ചുശൃംഖലയായി തുടങ്ങിയ കടയ്ക്ക് ഇപ്പോൾ ഒരുപാട് ഫ്രാഞ്ചൈസിയായി. ഇന്ത്യ മുഴുവൻ പടർന്നുകിടക്കുന്ന ശൃംഖലയായി ധർമൂസ് ഫിഷ് ഹബ് മാറട്ടെ എന്ന് ആശംസിക്കുന്നു.’–വിനയൻ പറഞ്ഞു.

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം തീണ്ടിയ വലിയ മീനുകളാണ് വില്‍പനശാലകളില്‍ ഏറേയും എത്തുന്നത്. ഇതിനിടെ കൊച്ചിക്കാര്‍ക്ക് നല്ല പിടയ്ക്കുന്ന കായല്‍മീനുകള്‍ എത്തിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ധർമജനും കൂട്ടുകാരും ഫിഷ് ഹബ്ബ് ശൃംഖലയുമായി എത്തുന്നത്.

 

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്ക്കെത്തിക്കുന്നു. ചെറുമീനുകള്‍ വൃത്തിയാക്കി ഒാര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ചും നല്‍കും. അയ്യപ്പൻകാവിലെ കടയിൽ മീൻ വിഭവങ്ങൾ പാകംചെയ്തു കൊടുക്കാനും തുടങ്ങിയിട്ടുണ്ട്. ഫോൺവഴി ആവശ്യപ്പെട്ടാൽ അര മണിക്കൂറിനകം നാടൻ രീതിയിൽ പാകപ്പെടുത്തി നൽകും. നിശ്ചിത സ്ഥലങ്ങളിൽ ഹോം ഡെലിവറിയുമുണ്ട്. ഫ്രാഞ്ചൈസികളിലും പാകംചെയ്ത മീൻ വിഭവങ്ങളുടെ വിൽപനയുണ്ടാകും. 

 

സിനിമാതാരങ്ങളും ‘ധര്‍മൂസ് ഫിഷ് ഹബിന്റെ’ ഫ്രാഞ്ചൈസി ഏറ്റെടുത്തിട്ടുണ്ട്. വിജയരാഘവൻ, നാദിർഷാ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു നിലവില്‍ ഫ്രാഞ്ചൈസികൾ എടുത്തിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും ഇതു വ്യാപിപ്പിക്കും. കൊച്ചിയിലെ മൽസ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിൻ, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീൻപിടിത്തക്കാരിൽനിന്നു നേരിട്ടു മീൻ വാങ്ങി അയ്യപ്പൻകാവിലെ ധർമൂസ് ഫിഷ് ഹബ്ബിൽ വിൽപനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതൽ താരങ്ങൾ പങ്കുചേർന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വിൽപനയുണ്ട്. സിനിമാതാരങ്ങൾ അല്ലാത്തവർക്കും ഫ്രാഞ്ചൈസി നൽകുമെന്നു ധർമജൻ പറയുന്നു. പക്ഷേ വിൽപനയില്‍ കള്ളത്തരം കാണിക്കില്ലെന്ന ഉറപ്പ് വേണമെന്നു മാത്രം.

 

ഇടനിലക്കാരെ ഒഴിവാക്കുന്നതിനാൽ മീൻപിടിത്തക്കാർക്കു കൂടുതൽ മികച്ച നിരക്കു ലഭിക്കുന്നുണ്ടെന്നു ധർമജൻ പറയുന്നു. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നതിനു മുൻപ് പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ മീൻപിടിക്കാൻ പോകുമായിരുന്ന ധർമജന് താഴേത്തട്ടിലെ രീതികൾ അറിയാമെന്നതും ഗുണകരമായി. മീൻപിടിത്തക്കാർക്ക് എപ്പോൾ പിടിക്കുന്ന മീനും ഉടൻ ധർമൂസ് ഹബ്ബി‍ൽ എത്തിക്കാമെന്നതാണു വിജയത്തിനു പിന്നിലെ ഘടകങ്ങളിലൊന്ന്.

 

താരങ്ങളുടെ മീൻ ഫ്രാഞ്ചൈസികൾ

 

വിജയരാഘവൻ –കോട്ടയം

 

കു​ഞ്ചാക്കോ ബോബൻ –പാലാരിവട്ടം

 

രമേഷ് പിഷാരടി –വെണ്ണല

 

ടിനി ടോം –ആലുവ

 

നാദിർഷ, ദിലീപ് –കളമശേരി