മഞ്ഞെറിഞ്ഞ് ടൊവിനോ; പകരം വീട്ടി സംയുക്ത; വിഡിയോ
ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എടക്കാട് ബറ്റാലിയൻ 06 ചിത്രീകരണം പുരോഗമിക്കുകയാണ്. സംയുക്തയാണ് ചിത്രത്തിലെ നായിക. തീവണ്ടിക്കു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കശ്മീരിലെ ലേ ലഡാക്ക് ആണ് ലൊക്കേഷൻ. അതിമനോഹര കാഴ്ചകളാൽ സമ്പന്നമായ ലഡാക്കിൽ നിന്നുള്ള ടൊവിനോയുടെയും

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എടക്കാട് ബറ്റാലിയൻ 06 ചിത്രീകരണം പുരോഗമിക്കുകയാണ്. സംയുക്തയാണ് ചിത്രത്തിലെ നായിക. തീവണ്ടിക്കു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കശ്മീരിലെ ലേ ലഡാക്ക് ആണ് ലൊക്കേഷൻ.
അതിമനോഹര കാഴ്ചകളാൽ സമ്പന്നമായ ലഡാക്കിൽ നിന്നുള്ള ടൊവിനോയുടെയും സംയുക്തയുടെയും വിഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും പരസ്പരം മഞ്ഞുവാരിയെറിയുന്ന വിഡിയോ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കാറിനടുത്ത് നിൽക്കുകയായിരുന്ന സംയുക്തയുടെ ദേഹത്തേക്ക് ആദ്യം മഞ്ഞെറിയുന്നത് ടൊവിനോയാണ്. പിന്നാലെ പകരത്തിനു പകരമായായി സംയ്കുതയും ടൊവീനോയുടെ നേരെ മഞ്ഞ് എറിയുന്നു. സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. നവാഗതനായ സ്വപ്നേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.