വെള്ളാരം കണ്ണുകളുള്ള ആ നാടന്‍ പെണ്ണിനെ മലയാളക്കര മറന്നു കാണില്ല. കുറുമ്പും കുസൃതിയും പ്രണയവുമായി പ്രേക്ഷക മനസുകളിൽ കുടിയേറിയ പ്രിയപ്പെട്ട നായിക, ഇന്ദ്രജ! പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദ്രജ ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തുകയാണ്. അതും പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം. വിശേഷങ്ങൾ ആവോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളാരം കണ്ണുകളുള്ള ആ നാടന്‍ പെണ്ണിനെ മലയാളക്കര മറന്നു കാണില്ല. കുറുമ്പും കുസൃതിയും പ്രണയവുമായി പ്രേക്ഷക മനസുകളിൽ കുടിയേറിയ പ്രിയപ്പെട്ട നായിക, ഇന്ദ്രജ! പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദ്രജ ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തുകയാണ്. അതും പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം.

ഇന്ദ്രജ എവിടെ?

ADVERTISEMENT

വിശേഷങ്ങൾ ആവോളം പറയാനുണ്ട്...സിനിമയിൽ നിന്നും അവധിയെടുത്തതിനു പോയതിനു പിന്നിലുള്ള കാരണം. കുടുംബ വിശേഷങ്ങൾ.... ‘വനിത’ വായനക്കാർക്കായി പൂച്ചക്കണ്ണുള്ള ആ സുന്ദരി മനസ്സു തുറക്കുകയാണ്. തുളുബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ മറ്റൊരു മതത്തിൽപെട്ട ആളെയാണ് വിവാഹം ചെയ്തത്. തമിഴ് ടെലിവിഷൻ താരം അബ്സർ ആണ് ഇന്ദ്രജയുടെ ഭർത്താവ്. അഭിമുഖത്തിൽ അബ്സറുമായുള്ള പ്രണയത്തെക്കുറിച്ചും നടി വെളിപ്പെടുത്തുകയുണ്ടായി. 

Indraja returns to Malayalam movies after 14 years

ADVERTISEMENT

‘രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ– മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ. അതോടെ മനസ്സു പറഞ്ഞു– ‘ലോക്ക് ചെയ്യൂ... വിട്ടു കളയരുത്.’

ADVERTISEMENT

‘ഞാൻ പക്കാ വെജ് ആണ്. വിവാഹം കഴിഞ്ഞ് ഒരു കരാറുവച്ചു. നോൺ ഞാൻ വീട്ടിൽ പാചകം ചെയ്യില്ല. പുറമേ നിന്നു കഴിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. അതോടെ എല്ലാവരും ഹാപ്പി. മോൾ സാറ ആറാം ക്ലാസിലാണ്. ഷ‌ൂട്ടിനു പോകുമ്പോൾ അവളെ ഒാർത്തായിരുന്നു ടെൻഷൻ. മോളും എന്റെ പ്രഫഷന്റെ രീതികൾ മനസ്സിലാക്കുന്നു, എനിക്ക് സപ്പോർട് തരുന്നു.’–ഇന്ദ്രജ പറഞ്ഞു.

വനിത ജൂലൈ രണ്ടാം ലക്കത്തിൽ അഭിമുഖത്തിന്റെ പൂർണരൂപ വായിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT