വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടല്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കടലില്‍ സ്രാവുകളെ വേട്ടയാടുന്ന മുക്കുവനായാണ് ടീസറില്‍ വിനായകനെ അവതരിപ്പിക്കുന്നത്. അനാർക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടല്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കടലില്‍ സ്രാവുകളെ വേട്ടയാടുന്ന മുക്കുവനായാണ് ടീസറില്‍ വിനായകനെ അവതരിപ്പിക്കുന്നത്. അനാർക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടൽ. 

Pranaya Meenukalude Kadal | Official Teaser Ft Vinayakan | Kamal | Shaan Rahman

ADVERTISEMENT

മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു. ഏറ്റവും ഒടുവില്‍ 1988ല്‍ ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ADVERTISEMENT

ഡാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന ചിത്രത്തില്‍ വിനായകന് പുറമെ ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാൻ റഹ്‍മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ്. ദിനേശ്.