പ്രളയക്കെടുതി വെളളിത്തിരയിൽ; മൂന്നാം പ്രളയം ട്രെയിലർ
കഴിഞ്ഞ വർഷം കേരളം അനുഭവിച്ച പ്രളയക്കെടുതികളുടെ കഥ പറയുന്ന 'മൂന്നാം പ്രളയം' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. യുവ എഴുത്തുകാരൻ രതീഷ് രാജു ആണ് സംവിധായകൻ. ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് സിനിമ പറയാൻ ശ്രമിക്കുന്നത്. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു

കഴിഞ്ഞ വർഷം കേരളം അനുഭവിച്ച പ്രളയക്കെടുതികളുടെ കഥ പറയുന്ന 'മൂന്നാം പ്രളയം' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. യുവ എഴുത്തുകാരൻ രതീഷ് രാജു ആണ് സംവിധായകൻ. ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് സിനിമ പറയാൻ ശ്രമിക്കുന്നത്.
13 ദിവസം കൊണ്ടാണ് രതീഷ് രാജു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അഷ്ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അടിമാലി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിന്റെ ക്ലൈമാക്സ് കല്ലാർക്കുട്ടി ഡാമിലാണ് ചിത്രീകരിച്ചത്.
പ്രളയവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് സിനിമകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ജയരാജിന്റെ 'രൗദ്രം 2018' എന്ന ചിത്രം പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ദൃശ്യാവിഷ്കരിക്കുന്നു. ജൂഡ് ആന്തണിയുടെ ബിഗ് ബജറ്റ് ചിത്രം 2403 ഫീറ്റ് ആണ് മറ്റൊരു പ്രോജക്ട്.