ചാവേറുകളുടെ കഥ മാത്രമല്ല മാമാങ്കം; പുതിയ പോസ്റ്റർ
മമ്മൂട്ടി നായകനാകുന്ന മെഗാ ബജറ്റ് ചിത്രം മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. നായികയായ പ്രാചി തെഹ്‌ലാനെ പോസ്റ്ററിൽ കാണാം. ചിത്രത്തിലെ അതിപ്രധാനമായ ഗാനരംഗത്തിൽ നിന്നുള്ള ചിത്രമാണ് പോസ്റ്ററിൽ വന്നിരിക്കുന്നതെന്ന് കാവ്യ ഫിലിംസിനോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. മാമാങ്കത്തിലെ

മമ്മൂട്ടി നായകനാകുന്ന മെഗാ ബജറ്റ് ചിത്രം മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. നായികയായ പ്രാചി തെഹ്‌ലാനെ പോസ്റ്ററിൽ കാണാം. ചിത്രത്തിലെ അതിപ്രധാനമായ ഗാനരംഗത്തിൽ നിന്നുള്ള ചിത്രമാണ് പോസ്റ്ററിൽ വന്നിരിക്കുന്നതെന്ന് കാവ്യ ഫിലിംസിനോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
മാമാങ്കത്തിലെ ത്രസിപ്പിക്കുന്ന യുദ്ധ രംഗത്തിലെ ചാവേറുകളുടെ പോരാട്ട ചിത്രത്തിൽ നിന്നും വിഭിന്നമായ ഒന്നാണ് കാവ്യ ഫിലിംസ് പുറത്തിറക്കിയ വർണാഭമായ ഈ പോസ്റ്റർ. ഗാനരംഗത്തിലെ മായികലോകം സൃഷ്ടിക്കാനായി വൻ മുതൽ മുടക്കിൽ നർത്തകിമാരുടെ ഒരു മാളിക കൊച്ചിയിൽ സെറ്റിട്ടത് മുൻപ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം എം. പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന ചിത്രത്തിന്‍റെ സെറ്റിന് മാത്രം പത്തുകോടി രൂപയിലേറെ ചെലവായെന്നാണ് റിപ്പോര്‍ട്ട്.
കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിയായ വ്യവസായി വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, അനു സിതാര, കനിഹ, ഇനിയ എന്നിവരും അഭിനയിക്കുന്നുണ്ട്.