തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായി ഇരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.

ADVERTISEMENT

നേർകൊണ്ട പാർവൈ എന്ന സിനിമയെ വിജയ് ആരാധകർ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പോരിന് തുടക്കം. ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തെ സമൂഹമാധ്യമത്തിലൂടെ ചിലർ മോശമാക്കാൻ ശ്രമിച്ചിരുന്നു.

ADVERTISEMENT

ഇതിനിടെ ആരാധകരുടെ പോരിനെതിരെ ക്രിക്കറ്റ് താരം ആർ അശ്വിൻ രംഗത്തെത്തി. അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ അശ്വിൻ വിമർശിച്ചു. ''ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്''- അശ്വിൻ ട്വീറ്റ് ചെയ്തു.

ADVERTISEMENT

വിജയ് ചിത്രങ്ങളിലെ ഫോട്ടോകളും മറ്റും എടുത്താണ് ആർഐപി വിജയ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകൾ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇത്തരം വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ആദരാഞ്ജലി അര്‍പ്പിച്ചു പോസ്റ്റുകള്‍ക്ക് മറുപടിയായി വിജയ് ആരാധകര്‍ തുടക്കമിട്ട വിജയ് നീണാള്‍ വാഴുക എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആണ്.