ആർഐപി എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ കണ്ടപ്പോൾ തകർന്നുപോയി: ഇന്ദ്രജ
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നായികമാരിലൊരാളാണ് ഇന്ദ്രജ. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായി ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഇന്ദ്രജയെ അന്യഭാഷാ താരമായിരുന്നിട്ട് കൂടി നാടോടി പൂന്തിങ്കള്‍ ചൂടി മലയാള സിനിമ ലോകം നെഞ്ചിലേറ്റി. ഇപ്പോഴിതാ 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട്

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നായികമാരിലൊരാളാണ് ഇന്ദ്രജ. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായി ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഇന്ദ്രജയെ അന്യഭാഷാ താരമായിരുന്നിട്ട് കൂടി നാടോടി പൂന്തിങ്കള്‍ ചൂടി മലയാള സിനിമ ലോകം നെഞ്ചിലേറ്റി. ഇപ്പോഴിതാ 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ഇന്ദ്രജ അഭിനയത്തിലേക്ക് മടങ്ങി എത്തുകയാണ്. ‘12 സി’ യാണ് ഇന്ദ്രജയുടെ തിരിച്ചു വരവ് ചിത്രം.
മലയാളസിനിമയിൽ നടിക്ക് ഏറ്റവും അടുപ്പം കലാഭവൻ മണിയോട് ആയിരുന്നു. സിനിമയില്‍ സുഹൃത്തായിരുന്ന കലാഭവന്‍ മണിയുടെ മരണം ഇപ്പോഴും തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഇന്ദ്രജ പറയുന്നത്. വനിതയുമായുള്ള അഭിമുഖത്തിലാണ് ഇന്ദ്രജ ഇക്കാര്യം പറഞ്ഞത്.
‘മലയാള സിനിമയില്‍ അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. സെറ്റില്‍ മണിച്ചേട്ടനെത്തിയാല്‍ ആകെ ഉത്സവമായിരുന്നു. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോള്‍ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. ‘മലയാളത്തില്‍ ഇന്ദ്രജ തന്നെ ഡബ് ചെയ്യാന്‍ ശ്രമിക്കണമെന്ന്’ ഇടയ്ക്ക് പറഞ്ഞു തന്നു.
‘സിനിമയില്‍ നിന്നു ഞാന്‍ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകള്‍ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി.’
‘വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘പാപനാശം’ എന്ന സിനിമയിലാണ് ഞാന്‍ മണിച്ചേട്ടനെ കാണുന്നത്. അതില്‍ ഒരുപാടു ക്ഷീണിച്ചതു പോലെ തോന്നി. വിശേഷങ്ങളറിയാന്‍ വിളിക്കണമെന്നുണ്ടായിരുന്നു. അതും നടന്നില്ല. പിന്നീടാണ് ആരോ ‘RIP’ എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചു തരുന്നത്. ഞെട്ടിപ്പോയി ഞാന്‍. പിന്നെ, ചാനലിലെ വാര്‍ത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം.’ ഇന്ദ്രജ പറഞ്ഞു.