അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങൾ. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശം.

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങൾ. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങൾ. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണത്തിൽ അധികമില്ലെങ്കിലും അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അഭിന്ദനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി മലയാള സിനിമയും കലാകാരമാരും. അഞ്ചു ദേശീയ പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമയെ തേടിയെത്തിയത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ കീർത്തി സുരേഷ് മികച്ച നടിയായപ്പോൾ ജോസഫിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

വിക്കി കൗശൽ, ആയുഷ്മാൻ ഖുറാന

 

ADVERTISEMENT

അന്തരിച്ച ക്യാമറാമാൻ എം.ജെ. രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓൾ എന്ന ചിത്രത്തിലെ ദൃശ്യമികവാണ് ഇൗ നേട്ടം സമ്മാനിച്ചത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്‌ഷൻ ഡിസൈനിനുള്ള പുരസ്കാരം ലഭിച്ചു. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈൻ നിർഹിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി. പ്രത്യക ജൂറി പരാമർശം നേടിയ ശ്രുതി ഹരിഹരന്റെയും, മികച്ച ശബ്ദമിശ്രണത്തിനുള്ള രാജാകൃഷ്ണന്റെയും മികച്ച നടിയായ കീർത്തിയുടെയും നേട്ടങ്ങൾ കണക്കാക്കിയാൽ മലയാളികൾക്കു ലഭിച്ച പുരസ്കാരങ്ങളുടെ എണ്ണം എട്ട് ആകും.   

 

അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ‘ഉറി’യിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച സംവിധായകൻ. ഗുജറാത്തി ചിത്രം ‘എല്ലാരു’ മികച്ച ഫീച്ചർ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നാഗ് എന്ന ചിത്രം സംവിധാനം ചെയ്ത സുധാകർ റെഡ്ഢി യെഹന്തിക്കാണ്. മികച്ച ആക്‌ഷൻ, സ്പെഷൽ എഫക്ട്സ് എന്നീ പുരസ്കാരങ്ങൾ കന്നഡ ചിത്രമായ കെജിഎഫ് നേടി.   

മറ്റു അവാർഡുകൾ:

ADVERTISEMENT

 

ഫീച്ചർ വിഭാഗം

മികച്ച സംവിധായകൻ: ആദിത്യ ഥർ (ചിത്രം: ഉറി)

ജനപ്രിയ ചിത്രം: ബദായ് ഹോ

ADVERTISEMENT

മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാൻ

മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രം: പാനി

മികച്ച തിരക്കഥ : രാഹുൽ രവീന്ദ്രൻ (ചിത്രം – ചീ അർജുൻ ലൊ സോ)

മികച്ച അവലംബിത തിരക്കഥ: ശ്രീ റാം രാഘവൻ (ചിത്രം – അന്ഥാഥുൻ) 

മികച്ച സംഭാഷണം – താരിഖ്

മികച്ച സഹനടൻ : സ്വാനന്ദ് കിർകിരെ (ചിത്രം – ഛുംബാക്ക്)

മികച്ച ‍സഹനടി: സുരേഖ സിക്രി (ചിത്രം – ബദായ് ഹോ)

പ്രത്യേക ജൂറി പരാമർശം ലഭിച്ച മറ്റു അഭിനേതാക്കൾ: ശ്രുതി ഹരിഹരൻ, ചന്ദ്രചൂഡ് റായ്

മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (പത്മാവത്)

മികച്ച പശ്ചാത്തല സംഗീതം: ശശ്വത് സച്ച്ദേവ് (ചിത്രം – ഉറി)

മികച്ച ഗാനരചന: മഞ്ജുത (ചിത്രം – നതിച്ചരമി)

മികച്ച പിന്നണി ഗായകൻ: അർജിത്ത് സിങ് (ചിത്രം – പദ്മാവത്, ഗാനം – ബിൻതേ ദിൽ)

മികച്ച പിന്നണി ഗായിക: ബിന്ദു മാലിനി (ചിത്രം – നതിച്ചരമി, ഗാനം – മായാവി മനമേ)

മികച്ച ശബ്ദലേഖനം (ലൊക്കേഷന്‍ സൗണ്ട് റെക്കോർഡിസ്റ്റ്): ഗൗരവ് വർമ

മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനർ): ബിശ്വജിത് ദീപക് ചാറ്റര്‍ജി

മികച്ച ശബ്ദലേഖനം ( റീ റെക്കോർഡിസ്റ്റ് ): രാജാകൃഷ്ണൻ

മികച്ച ചിത്രസംയോജനം: നാഗേന്ദ്ര

മികച്ച കോസ്റ്റ്യൂം ഡിസൈൻ: ചിത്രം മഹാനടി

മികച്ച മേക്ക്അപ്: രൻജിത് (ചിത്രം – ആവ്)

മികച്ച തെലുങ്ക് ചിത്രം: രാജ്ശ്രീ പട്നായിക് (ചിത്രം – മഹാനടി)

മികച്ച ഹിന്ദി ചിത്രം അന്ധാഥുൻ

മികച്ച രാജസ്ഥാനി ചിത്രം: ടർട്ടിൽ

മികച്ച തമിഴ് ചിത്രം: ബാരാം

മികച്ച ഉർദു ചിത്രം: ഹാമിദ്

മികച്ച ബംഗാളി ചിത്രം: ഏക് ജെ ചിലോ രാജാ

മികച്ച കന്നഡ ചിത്രം: നതിച്ചരമി

മികച്ച പഞ്ചാബി ചിത്രം: ഹർജീത

മികച്ച ഗുജറാത്തി ചിത്രം: രേവ

പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രങ്ങൾ: കേദാരാ, ഹെല്ലാരു

നോൺ ഫീച്ചർ വിഭാഗം: 

കുടുംബപ്രാധാന്യമുള്ള സിനിമ: ചലോ ജീതേ ഹേ

ഹ്രസ്വചിത്രം: കസബ്

സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ: വൈ മി, ഏകാന്ത്

മികച്ച അന്വേഷണാത്മക സിനിമ: അമോലി

മികച്ച കായിക ചിത്രം: സ്വിമ്മിങ് ത്രൂ ദ് ഡാർക്നെസ്സ്

മികച്ച വിദ്യാഭ്യാസ സിനിമ: സർലഭ് വിരള

സാമൂഹിക വിഷയം ആസ്പദമാക്കി ഒരുക്കിയ ചിത്രം: ടലേറ്റ് കുഞ്ഞി

മികച്ച പരിസ്ഥിതി സിനിമ: ദ് വേൾഡ്സ് മോസ്റ്റ് ഫേമസ് ടൈഗർ

മികച്ച നോൺ ഫീച്ചർ ഫിംലിം: സൺറൈസ്, ദ് സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്സ്