സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 ദോഹയില്‍ വിതരണം ചെയ്തു. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 ദോഹയില്‍ വിതരണം ചെയ്തു. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് പുരസ്കാരം മോഹന്‍ലാലിനു ലഭിച്ചു.

SIIMA Awards 2019 - Day 2 Highlights - Malayalam & Tamil | SIIMA in Qatar | SIIMA 2019

സാനിയ ഇയ്യപ്പൻ, പ്രണവ് മോഹൻലാൽ എന്നിവരാണ് മികച്ച പുതുമുഖ താരങ്ങൾ. പ്രണവിനായുള്ള അവാർഡ് മോഹൻലാൽ ഏറ്റുവാങ്ങി.

SIIMA Award Qatar | South Indian International Movie Award 2019 Day 1
ADVERTISEMENT

തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍(കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുത്തു.

തെലുങ്കിൽ കീർത്തി സുരേഷ് ആണ് മികച്ച നടി. ചിത്രം മഹാനടി. രംഗസ്ഥലാമിലെ അഭിനയത്തിന് രാം ചരൺ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങില്‍ ആദ്യ ദിവസം തെലുങ്ക് കന്നഡ ഭാഷകളിലെയും രണ്ടാം ദിവസം മലയാളം തമിഴ് എന്നീ ഭാഷകളിലെയും പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. കന്നഡയില്‍ കെജിഎഫിലെ പ്രകടനത്തിന് യാഷ് മികച്ച നടനായി.

മലയാളത്തിലെ മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍

ADVERTISEMENT

മികച്ച നടന്‍ (ക്രിട്ടിക്‌സ് ചോയ്‌സ്) പൃഥ്വിരാജ് (കൂടെ)

മികച്ച നടി (ക്രിട്ടിക്‌സ് ചോയ്‌സ്) തൃഷ (ഹേയ് ജൂഡ് )

മികച്ച സംവിധായകന്‍ : സത്യന്‍ അന്തിക്കാട് (ഞാന്‍ പ്രകാശന്‍)

മികച്ച പ്രതിനായകന്‍ : ഷറഫുദ്ദീന്‍ (വരത്തന്‍)

ADVERTISEMENT

മികച്ച സഹനടന്‍ : റോഷന്‍ മാത്യു (കൂടെ)

മികച്ച സഹനടി : ലെന (ആദി)

പുതുമുഖ നടന്‍ : പ്രണവ് മോഹന്‍ലാല്‍ (ആദി)

പുതുമുഖ നടി : സാനിയ ഇയ്യപ്പന്‍ (ക്വീന്‍)

മികച്ച സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (വരത്തന്‍)

മികച്ച ഛായാഗ്രഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍)

മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (മറഡോണ)

മികച്ച ഗായകന്‍ വിജയ് യേശുദാസ് (പൂമുത്തോളെ, ജോസഫ് )

മികച്ച ഗായിക സിത്താര കൃഷ്ണകുമാര്‍ (മാരിവില്‍, ഈട)

മികച്ച ഹാസ്യനടന്‍ അജു വര്‍ഗീസ് (അരവിന്ദന്റെ അതിഥികള്‍)

പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് : മോഹന്‍ലാല്‍