തമിഴ് നടൻ വിശാലിന്റെയും അനിഷ റെഡ്ഡിയുടെയും വിവാഹം വേണ്ടെന്നുവച്ചെന്ന് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്. വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തു. വിവാഹം വേണ്ടെന്നുവെച്ച് വിശാലോ അനിഷയോ ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് നടൻ വിശാലിന്റെയും അനിഷ റെഡ്ഡിയുടെയും വിവാഹം വേണ്ടെന്നുവച്ചതായി റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്.

വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽനിന്ന് നീക്കം ചെയ്തു. അതേസമയം, വിവാഹം വേണ്ടെന്നുവച്ചതായി വിശാലോ അനിഷയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിശാലിന്റെ ട്വിറ്റർ പേജിൽ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോഴുമുണ്ട്.

ADVERTISEMENT

ഹൈദരാബാദിലെ ഒരു ബിസിനസുകാരന്റെ മകളായ അനിഷ റെഡ്ഡിയും വിശാലും തമ്മിലുള്ള വിവാഹ നിശ്ചയം മാര്‍ച്ച്‌ 16ന് ഹൈദരാബാദിലായിരുന്നു. ബാസ്‌കറ്റ്ബോള്‍ താരമായ അനിഷ, വിജയ് ദേവരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബറിൽ വിവാഹം നടക്കുമെന്നായിരുന്നു അറിയിപ്പ്.

ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനിഷ തന്നെയാണ് പ്രണയവാർത്ത ആരാധകരെ അറിയിച്ചത്.

ADVERTISEMENT

നേരത്തെ നടി വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിച്ചിരുന്നു. വർഷങ്ങളോളം വിശാലുമായി ചേർത്തു ഗോസിപ്പുകോളങ്ങളിൽ ഇടം നേടിയ താരമാണ് വരലക്ഷ്മി. വിശാലിന്റെ വിവാഹവാർത്ത പുറത്തുവന്നതിനു പിന്നാലെ, വരലക്ഷ്മിയും വിവാഹിതയാകുന്നുവെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. അതിനെതിരെ രൂക്ഷമായി പ്രതികരിച്ച് വരലക്ഷ്മി തന്നെ രംഗത്തു വരുകയും ചെയ്തു.

‘ആര്‍ക്കും പ്രയോജമില്ലാത്ത ചില ആളുകള്‍ പതിവുപോലെ എനിക്കെതിരെ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ട്. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും; എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരേ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം..’ എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.