മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കിയ ഗാനഗന്ധർവൻ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മുഴുനീള ഫാമിലി എന്റർടെയ്നറായി ഒരുക്കിയ ചിത്രം കുടുംബപ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം അജ്മൽ നിഷാദ് എന്ന പ്രേക്ഷകൻ മൂവി സ്ട്രീറ്റ് സിനിമാ ഗ്രൂപ്പിൽ എഴുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കിയ ഗാനഗന്ധർവൻ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മുഴുനീള ഫാമിലി എന്റർടെയ്നറായി ഒരുക്കിയ ചിത്രം കുടുംബപ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം അജ്മൽ നിഷാദ് എന്ന പ്രേക്ഷകൻ മൂവി സ്ട്രീറ്റ് സിനിമാ ഗ്രൂപ്പിൽ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. 

ADVERTISEMENT

അജ്മലിന്റെ കുറിപ്പ് വായിക്കാം:

കുറെ കാലത്തിനു ശേഷം ഇക്ക അഭിനയിച്ച ഒരു കോമഡി ചലച്ചിത്രം (ഫാമിലി മൂവി ആണെങ്കിലും കോമഡി ആണ് കൂടുതൽ ) ആദ്യാവസാനം എൻജോയ് ചെയ്തു കണ്ടു തിയറ്റർ വിടാൻ പറ്റി.

ADVERTISEMENT

അഭിനയിച്ചവരിൽ 90% പേരും സ്കോർ ചെയ്ത ഈ അടുത്ത കാലത്ത് ഇറങ്ങിയ ചുരുക്കം ചില സിനിമകളിൽ ഒന്ന്. ഈ സിനിമ കണ്ടു കഴിയുമ്പോൾ സുരേഷ് കൃഷ്ണ എന്ന നടന്റെ പ്രകടനം ആകും നിങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയുന്നത്. കൂടെ, ഒരിടവേളയ്ക്കു ശേഷം മത്സരിച്ചു ചിരിപ്പിക്കുന്ന മനോജ്‌ കെ. ജയൻ ഏട്ടനേയും കാണാം. രണ്ടും കൂടെ അങ്ങോട്ട് പൊളിച്ചു അടുക്കുക ആയിരുന്നു. കൂടെ കട്ടയ്ക്ക് മണിയൻ പിള്ള രാജു, ധർമജൻ, കണാരേട്ടൻ, റാഫി ,മോഹൻ ജോസ്, മുകേഷ് ഏട്ടൻ എന്നിവരും. ഒരുപാട് സിനിമകളിൽ പണ്ടേ കണ്ട മുഖം ആണെങ്കിലും മോഹൻ ജോസ് എന്ന അഭിനേതാവിന് ഈ അടുത്ത് ഇത്രയും അധികം സീൻ ഉളള ചിത്രം ലഭിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്. അത് പുള്ളി നന്നായി ചെയ്തു. നായിക ആയി വന്ന 4 പേരും മോശമല്ലാതെ ചെയ്തപ്പോ ഏറ്റവും ഇഷ്ടമായതു വക്കീൽ ആയി അഭിനയിച്ച കുട്ടിയെ ആയിരുന്നു.

ഇനി ഗസ്റ്റ് റോളുകളിലേയ്ക്കു വരാം. വെറും 5 മിനിറ്റ് കൊണ്ട് പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച ബോലോ താരാരാര ദേവൻ ഏട്ടനിൽ തുടങ്ങുന്നു. അതിഥി താരങ്ങളിലെ പ്രകടനം അത് പിന്നെ അശോകൻ ഏട്ടൻ അഭിനയിച്ച പൊലീസ് കഥാപാത്രത്തിൽ എത്തുമ്പോൾ ചിരി അടക്കാനാകാത്ത അവസ്ഥ ആയിരുന്നു കൂട്ടിനു കോട്ടയം നസീർ ഇക്കയും. അതിലൊന്നും തീരുന്നില്ല,  ഏട്ടൻ മുതൽ സലിം കുമാർ വരെ വന്നു പിന്നെയും ചിരിപ്പിച്ചു പോയ്‌. രണ്ടു സീനിൽ വന്നു വില്ലൻ ഗെറ്റപ്പ് തന്നു അവസാനം പൊട്ടി ചിരിപ്പിച്ചു പോയ കലാഭവൻ പ്രജോദ് ഏട്ടൻ ഒക്കെ അന്യായം.

ADVERTISEMENT

ഇവർക്കു പുറമെ സിദ്ദിഖ് ഇക്കയും അനൂപ് മേനോനും സുധീർ കരമനയും കുഞ്ചനും കിട്ടിയ റോൾ ഭംഗി ആക്കി. ജോണി ആന്റണി അധികം വെറുപ്പിക്കാതെ നല്ലൊരു വേഷം ചെയ്തിട്ടുമുണ്ട്

ഇനി ഇക്കയിലേയ്ക്കു വന്നാൽ ആദ്യാവസാനം സ്‌ക്രീനിൽ നിറഞ്ഞു നിൽകുന്നത് ഇക്ക ആണ്. . ആരോ മുൻപ് എഴുതിയ നിരൂപണത്തിൽ പറഞ്ഞപോലെ ഇക്ക ഒരുപക്ഷേ ഇതിൽ ഏറ്റവും പാട് പെട്ടു ചെയ്ത രംഗം, ടീസറിൽ കാണിക്കുന്ന ബുൾസൈയുടെ സീൻ ആയിരിക്കും. ബാക്കി ഒക്കെ ഇക്ക എന്ന നടന് പുഷ്പം പോലെ ചെയ്യാനേ ഉള്ളൂ. അല്ലെങ്കിൽ ഇക്ക ഇത്രയും പേരുടെ കൂടെ ചുമ്മാ നിന്ന് അങ്ങ് അഭിനയിച്ചു എന്നും പറയാം.

ആദ്യ പകുതി ചെറിയ ഒരു ഇഴച്ചിൽ വന്നു തുടങ്ങി എന്ന് പ്രേക്ഷകന് തോന്നുമ്പോൾ ഉടനെ തന്നെ ചിത്രം വേഗത്തിൽ ആകുന്നുണ്ട്. അത്യാവശ്യം നന്നായി ചിരിപ്പിച്ചു അവസാനിക്കുന്ന ആദ്യ പകുതിയും. അതിനേക്കാൾ വേഗത്തിൽ അതിനേക്കാൾ നന്നായി ചിരിപ്പിക്കുന്ന രണ്ടാം പകുതിയും അവസാനം ഒരു കുഞ്ഞു ട്വിസ്റ്റും നൽകി ആണ് ചിത്രം അവസാനിക്കുനത്

ഇനി കപ്പിത്താനിലേയ്ക്കു വന്നാൽ തന്റെ ആദ്യ പടം  പഞ്ചവർണത്തത്ത ഇഷ്ടം ആയ ഒരാൾ എന്ന നിലയിൽ നോക്കിയാൽ അതിനേക്കാൾ എന്തു കൊണ്ടും മികച്ചത് തന്നെ ആണ് ഈ ഗന്ധർവ്വൻ എന്ന് പറയേണ്ടി വരും. ഒരു മോശം കോമഡിയോ ഡബിൾ മീനിങോ ഇല്ലാതെ പിഷാരടി നമ്മെ ചിരിപ്പിക്കുന്നുണ്ട്.