കമലിന്റെ സംവിധാനത്തിൽ വിനായകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രണയ മീനുകളുടെ കടൽ'. പൂർണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനിമയിൽ കടലിനടിയിലെ സാഹസിക രംഗങ്ങൾ ഒട്ടേറെ ഉണ്ട്. സിനിമയ്ക്കു വേണ്ടിയല്ല നീന്തൽ പഠിച്ചതെന്നും തിരിച്ച് വീട്ടിലേക്ക് പോകാൻ വേണ്ടിയാണ് താൻ നീന്തൽ പഠിച്ചതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമലിന്റെ സംവിധാനത്തിൽ വിനായകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രണയ മീനുകളുടെ കടൽ'. പൂർണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനിമയിൽ കടലിനടിയിലെ സാഹസിക രംഗങ്ങൾ ഒട്ടേറെ ഉണ്ട്. സിനിമയ്ക്കു വേണ്ടിയല്ല നീന്തൽ പഠിച്ചതെന്നും തിരിച്ച് വീട്ടിലേക്ക് പോകാൻ വേണ്ടിയാണ് താൻ നീന്തൽ പഠിച്ചതെന്നും തുറന്നുപറയുകയാണ് വിനായകൻ.

ADVERTISEMENT

വെള്ളത്തിനടിയിലൂടെ സ്രാവുകളെ വേട്ടയാടുന്ന കഥാപാത്രത്തെ ആണ് വിനായകൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യമായാണ് താൻ ഇത്രയും ഉപ്പു വെള്ളം കുടിക്കുന്നതെന്നും വിനായകൻ പറയുന്നു. 'നീന്താൻ അറിയാതെയാണ് വെള്ളത്തിലേക്ക് ചാടിയത്. സിനിമയ്ക്കു വേണ്ടി നീന്തൽ പഠിച്ചില്ല. പക്ഷേ വീട്ടിലേക്ക് തിരിച്ചു പോകാൻ വേണ്ടി നീന്തൽ പഠിച്ചു'. വിനായകൻ പറഞ്ഞു. ബിഹൈൻഡ് വുഡ്സിനു  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചത്.‘ശരീരം വച്ച് അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം, ആ ജോഗ്രഫിയിലേയ്ക്ക് ശരീരം മാറ്റി അഭിനയിക്കുക. അതിനാണ് താൽപര്യം’. വിനായകൻ കൂട്ടിച്ചേർത്തു.

ADVERTISEMENT

31 വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺപോളും ഒന്നിക്കുന്ന  ചിത്രമാണ്  'പ്രണയമീനുകളുടെ കടൽ'. വിനായകൻ പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്ന ചിത്രത്തിൽ നവാഗതനായ  ഗബ്രി ജോസ് ആണ് നായകൻ. നായികയായി ഋദ്ധി കുമാറും എത്തുന്നു.

ADVERTISEMENT

ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. യാത്ര, ഉണ്ണികളെ ഒരു കഥ പറയാൻ, മാളൂട്ടി തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ജോൺ പോൾ 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു സിനിമയ്ക്ക്  തിരക്കഥ ഒരുക്കുന്നത്. 

കമലും ജോണ്‍പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണമായും ലക്ഷദീപിൽ ഷൂട്ട് ചെയ്ത് ആദ്യ മലയാള സിനിമയാണ് പ്രണയമീനുകളുടെ കടൽ. 

പത്മാവതി റാവു, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. റഫീഖ് അഹമ്മദിന്റെയും, ബി.കെ. ഹരിനാരായണന്റെയും വരികൾക്ക് ഷാൻ റഹ്‌മാൻ ഈണമിടുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കർ. ഡാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയും ദീപക്ക് ജോണും ചേർന്ന് നിർമിക്കുന്ന ചിത്രം ഒക്ടോബർ നാലിന് തിയറ്ററുകളിൽ എത്തും.