കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ‍ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ‍ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.

ADVERTISEMENT

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി. 

ADVERTISEMENT

‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’–ഡിനി കുറിച്ചു. സിനിമാ–സീരിയൽ രംഗത്ത് സജീവമാണ് നടി ഡിനി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു.

ADVERTISEMENT

ഡിനി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം റോണെക്സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിർമാതാവ് അലക്സ് ജേക്കബ്. 

സിനിമയെപോലും െവല്ലുന്ന സംഭവങ്ങളായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകത്തിൽ അരങ്ങേറിയത്. പതിനേഴ് വർഷങ്ങൾക്കിടെ ആറ് മരണങ്ങൾ. ഇതിനിടെ കൊലപാതക കുറ്റത്തിന് ജോളിയും അറസ്റ്റിലായതോടെ കൂടത്തായി ദേശീയശ്രദ്ധ നേടിയ കേസ് ആയി മാറി. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും സജീവമായിരുന്നു. അതിനിടെയാണ് സംഭവം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്.

മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും.