ഒടിയൻ; നരേന്റെ മനസുമാറ്റിയ ശ്രീകുമാർ മേനോൻ
ഒടിയൻ സിനിമയിൽ നരേൻ എത്തിപ്പെട്ടതിന്റെ സാഹചര്യം വിശദീകരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. നായകവേഷം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു നരേനെന്നും ഫോണിലൂടെ കഥാപാത്രത്തെ വിശദീകരിച്ചുകൊടുത്തതിനു ശേഷമാണ് അദ്ദേഹം ഈ വേഷം ചെയ്യാൻ തീരുമാനിച്ചതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. നരേന്റെ

ഒടിയൻ സിനിമയിൽ നരേൻ എത്തിപ്പെട്ടതിന്റെ സാഹചര്യം വിശദീകരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. നായകവേഷം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു നരേനെന്നും ഫോണിലൂടെ കഥാപാത്രത്തെ വിശദീകരിച്ചുകൊടുത്തതിനു ശേഷമാണ് അദ്ദേഹം ഈ വേഷം ചെയ്യാൻ തീരുമാനിച്ചതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. നരേന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ശ്രീകുമാർ മേനോൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
ശ്രീകുമാർ മേനോന്റെ കുറിപ്പ്:
നരേനെ ഞാൻ മുമ്പ് കണ്ടിട്ടോ സംസാരിച്ചിട്ടോ ഉണ്ടായിരുന്നില്ല... പക്ഷെ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിന് ഏറ്റവും അനിയോജ്യൻ നരേൻ ആണെന്ന് എനിക്ക് തോന്നി. അതുപ്രകാരം ആന്റണിയോടും ലാലേട്ടനോടും ഞാൻ സംസാരിച്ച ശേഷം നരേനെ വിളിച്ചു. നരേൻ നായക വേഷം മാത്രം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു. ഞാൻ നരേനോട് ഫോണിലൂടെത്തന്നെ പ്രകാശ് എന്ന കഥാപാത്രം വിവരിച്ചുകൊടുത്തു. എല്ലാ സീനുകളും ലാലേട്ടൻ, മഞ്ജു, പ്രകാശ് രാജ് തുടങ്ങിയവരുമായുള്ള കോമ്പിനേഷൻ സീനുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ മൂന്നുപേരുമായി അഭിനയിക്കാനുള്ള അവസരമായിരുന്നു എന്ന് മനസിലാക്കികൊണ്ടുതന്നെ നരേൻ അത് പൂർണ്ണമായി ഉൾകൊണ്ട് അഭിനയിച്ചു. അഭിപ്രായത്തിൽ പ്രകാശൻ എന്ന കഥാപാത്രം നരേൻറെ ജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നുതന്നെയാണ്.
പ്രകാശിന്റെ കഥാപാത്രങ്ങൾ എട്ടോ പത്തോ സീനുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു എങ്കിലും സിനിമയിൽ ഉടനീളം പ്രകാശിന്റെ റഫറൻസുകളാണ്.. പ്രകാശന്റെ മരണമാണ് കഥയെ വഴിതിരിച്ചു വിടുന്നതും. മികച്ച റോളുകൾ എന്നത് കൂടുതൽ സീനുകൾ ഉള്ള റോൾ അല്ല എന്നും, ശക്തമായ സാനിധ്യം ഉള്ള റോളുക്കൾ ആണ് എന്നുള്ള തിരിച്ചറിവോടെ ഓടിയന്റെ സെറ്റിൽ എത്തിയ നരേനോട് എനിക്ക് വ്യക്തിപരമായി ഒരു വലിയ സൗഹൃദം ഉണ്ടാവുകയും അത് വളരുകയും ചെയ്തു.
ഈ ജന്മദിനത്തിൽ നരേന് എല്ലാ വിധ ഭാവുകങ്ങളും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു. നരേൻ എന്നുള്ള നടൻ അർഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഇപ്പോഴും യാത്ര തുടരുന്ന എന്റെ സുഹൃത്തിനു ആഗ്രഹിക്കുന്ന സ്ഥാനം ഉടൻ കൈവരികാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു.