അന്നു മമ്മൂട്ടിയെ കാണാൻ പെട്ട പാട്! ഇന്ന് വെങ്കിയെ ചേർത്തുപിടിച്ച് താരം
മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ തിളങ്ങിയ വെങ്കി നായകനാകുന്ന സിനിമയാണ് സ്റ്റാൻഡ് അപ്പ്. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിൽ മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വെങ്കി. ചടങ്ങിനിടെ വെങ്കി നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ

മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ തിളങ്ങിയ വെങ്കി നായകനാകുന്ന സിനിമയാണ് സ്റ്റാൻഡ് അപ്പ്. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിൽ മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വെങ്കി.
ചടങ്ങിനിടെ വെങ്കി നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മമ്മൂക്ക, ഒരുപാട് നന്ദി, മമ്മൂക്കയെ നേരിട്ടു കണ്ട അനുഭവത്തെക്കുറിച്ച് പറയാമെന്ന് പറഞ്ഞായിരുന്നു വെങ്കി തുടങ്ങിയത്.
‘സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഉച്ചയ്ക്ക് ശേഷം ലീവാക്കി വീട്ടിലേക്ക് പോവുകയായിരുന്നു, അതിനിടയിലാണ് കൂട്ടുകാര്‍ മമ്മൂട്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. എവിടെയെന്ന് ചോദിച്ചപ്പോള്‍ അവിടെ അടുത്തുള്ള കൊട്ടാരത്തില്‍ എന്നായിരുന്നു മറുപടി. വാടാ പോയി കാണാം പറഞ്ഞ് അങ്ങോട്ട് പോവുകയായിരുന്നു. സെക്യൂരിറ്റി ചേട്ടന്‍മാര്‍ അന്ന് അകത്തേക്ക് കയറ്റിയിരുന്നില്ല. ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും പ്രതീക്ഷയോടെ നോക്കുമായിരുന്നു. അങ്ങനെ ഗേറ്റിന്റെ സൈഡിലെ വിള്ളലിലൂെട അകത്തേയ്ക്ക് നോക്കിക്കൊണ്ടരിരുന്നു. ആള്‍ക്കാരെല്ലാം എഴുന്നേല്‍ക്കുന്നത് കണ്ടപ്പോഴാണ് മമ്മൂക്ക വരുന്നുവെന്ന് മനസ്സിലായത്. മുടിയൊക്കെ പറ്റെ വെട്ടി സ്റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂക്ക, ഓഗസ്റ്റ് 15 ന്റെ ലൊക്കേഷനായിരുന്നു അത്.’
‘അന്നങ്ങനെ കണ്ട മമ്മൂക്കയെ ഇന്ന് അടുത്ത് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം , ദൈവത്തിന് നന്ദി. സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നവരുമായ എല്ലാവര്‍ക്കും നന്ദി, ജോഷി സാര്‍, ട്വന്റി ട്വന്റി ക്ലാസ് കട്ട് ചെയ്ത് കണ്ട ചിത്രമാണ്, ഫുള്‍ രോമാഞ്ചമായിരുന്നു. ഇത് പോലൊരു കാരക്ടര്‍ നല്‍കിയതില്‍ വിധു ചേച്ചിക്ക് നന്ദി, തന്റെ ഗുരുവാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ഗുരുവായ കമല്‍ സാറും ഇവിടെയുണ്ട്. അപ്പോ ലാല്‍ സാറിന്റെ പ്രസന്‍സ് ഇവിടെ കാണാനും പറ്റുന്നു. അമ്മേ, ഇപ്പോ കിട്ടുന്ന മൊമന്റാണ് അത്, മമ്മൂക്കയുണ്ട്, ഞാനുണ്ട് എല്ലാവരുമുണ്ട്.’–വെങ്കി പറഞ്ഞു.
ഇതിനിടയിലാണ് ആന്റോ ജോസഫ് മൈക്കെടുത്ത് മറ്റൊരു കാര്യം പറഞ്ഞത്. വെങ്കിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ കമന്റ് ആയിരുന്നു. ‘ഇവന്‍ ഒരു റൗണ്ട് ഓടും കേട്ടോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതിനുശേഷം തന്റെ അരികിലേയ്ക്കു വന്ന വെങ്കിയെ മമ്മൂട്ടി ചേർത്തുപിടിച്ചു. നെഞ്ചിടിപ്പോടെയായിരുന്നു വെങ്കി തന്റെ പ്രിയതാരത്തിനരികിൽ നിന്നതും.