വിൻസി സംസാരിക്കുന്നതുപോലെ സ്മാർട് ആയിരിക്കണം; മമ്മൂട്ടിയെ കൈയിലെടുത്ത വെങ്കി
മഴവിൽ മനോരമ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പുതുമുഖതാരമാണ് വെങ്കിടേഷ്! സാക്ഷാൽ മോഹൻലാൽ പഠിച്ച തിരുവനന്തപുരം മോഡൽ ബോയ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് സിനിമാഭിനയം ഒരു മോഹമായി വെങ്കിടി എന്ന വെങ്കിയുടെ മനസിൽ മുളയ്ക്കുന്നത്. സിനിമ തലയ്ക്കു പിടിച്ച്, ഒരു നടൻ ആകാൻ
മഴവിൽ മനോരമ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പുതുമുഖതാരമാണ് വെങ്കിടേഷ്! സാക്ഷാൽ മോഹൻലാൽ പഠിച്ച തിരുവനന്തപുരം മോഡൽ ബോയ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് സിനിമാഭിനയം ഒരു മോഹമായി വെങ്കിടി എന്ന വെങ്കിയുടെ മനസിൽ മുളയ്ക്കുന്നത്. സിനിമ തലയ്ക്കു പിടിച്ച്, ഒരു നടൻ ആകാൻ
മഴവിൽ മനോരമ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പുതുമുഖതാരമാണ് വെങ്കിടേഷ്! സാക്ഷാൽ മോഹൻലാൽ പഠിച്ച തിരുവനന്തപുരം മോഡൽ ബോയ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് സിനിമാഭിനയം ഒരു മോഹമായി വെങ്കിടി എന്ന വെങ്കിയുടെ മനസിൽ മുളയ്ക്കുന്നത്. സിനിമ തലയ്ക്കു പിടിച്ച്, ഒരു നടൻ ആകാൻ
മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പുതുമുഖതാരമാണ് വെങ്കിടേഷ്. സാക്ഷാൽ മോഹൻലാൽ പഠിച്ച തിരുവനന്തപുരം മോഡൽ ബോയ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് സിനിമാഭിനയം ഒരു മോഹമായി വെങ്കി എന്ന വെങ്കിടേഷിന്റെ മനസ്സിൽ മുളയ്ക്കുന്നത്. സിനിമ തലയ്ക്കു പിടിച്ച്, നടനാകാൻ വേണ്ടി നിരവധി ഓഡിഷനുകളിൽ ഭാഗ്യം പരീക്ഷിച്ച വെങ്കി ആദ്യമായി മുഖം കാണിച്ചത് ഒരു മോഹൻലാൽ സിനിമയിൽ ആയിരുന്നുവെന്നത് കാലം കാത്തു വച്ച വിസ്മയം. വെളിപാടിന്റെ പുസ്തകത്തിലും ഒടിയനിലും ചെറിയ വേഷത്തിലെത്തിയ വെങ്കി അഭിനയത്തിൽ പുതിയൊരു ഇന്നിങ്സിനു തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ് എന്ന സിനിമയിൽ രജിഷ വിജയന്റെ നായകനായി വെങ്കി എത്തുന്നു.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെങ്കി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ സുഹൃത്തുക്കൾക്ക് പുതുമയില്ല. കാരണം, വെങ്കി എപ്പോഴും ഹൃദയത്തിൽ നിന്നേ സംസാരിക്കാറുള്ളൂ. കേൾക്കുന്നവരുടെ ഹൃദയത്തിൽ അതു തറയ്ക്കും. അതുകൊണ്ടാവണം, വെങ്കിയുടെ പ്രസംഗം കേട്ട മമ്മൂട്ടി പറഞ്ഞത് ‘ഇവൻ ഒരു റൗണ്ട് ഓടും’ എന്ന്! ആഗ്രഹിച്ചതും സ്വപ്നം കണ്ടതും ജീവിതത്തിൽ സംഭവിക്കുന്നതിന്റെ ആവേശത്തിലാണ് വെങ്കി എന്ന ചെറുപ്പക്കാരൻ. സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തെക്കുറിച്ചും പുതിയ സന്തോഷങ്ങളെക്കുറിച്ചും വെങ്കി മനസ്സു തുറക്കുന്നു.
ഓഡിഷനിലൂടെ വന്ന അവസരം
നായിക നായകനിൽ മൈം പഠിപ്പിച്ചു തന്ന ഒരു ചേട്ടനുണ്ട്– ജിനു വർഗീസ്. അദ്ദേഹം വിധു ചേച്ചിയുടെ അസോസിയേറ്റാണ്. ജിനു ചേട്ടനാണ് എന്നെ ഓഡിഷനു വിളിക്കുന്നത്. രണ്ടു മൂന്നു രംഗങ്ങൾ തന്ന് അഭിനയിക്കാൻ പറഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിധു ചേച്ചി വിളിച്ച് എന്നെ കാസ്റ്റ് ചെയ്യുകയാണെന്നു പറഞ്ഞു. മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയ ഫീലിങ് ആയിരുന്നു അപ്പോൾ! ആദ്യമായിട്ടാണ് ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന് ഒരു പേര് കിട്ടുന്നത്.
അഭിനയസാധ്യതയുള്ള കഥാപാത്രം
അമൽ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ രജിഷ വിജയന്റെ നായകനാണ്. അതു വലിയൊരു ഭാഗ്യമാണ്. അഭിനയസാധ്യതയുള്ള കഥാപാത്രമാണ്. സിനിമയുടെ കഥ വായിക്കുമ്പോഴും ഷൂട്ടിങ്ങിന് ഇടയിൽ വിധു ചേച്ചി പറഞ്ഞു തരുമ്പോഴുമൊക്കെയാണ് ആ കഥാപാത്രത്തിന്റെ വ്യാപ്തി മനസ്സിലായത്. സിനിമയിലേക്കെടുത്തെന്ന് അറിഞ്ഞ സമയത്ത് ഇത്രയും നല്ല കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കാൻ പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്, പടം കണ്ടിറങ്ങുമ്പോൾ ആ കഥാപാത്രത്തിൽ വെങ്കി എന്ന വ്യക്തിയുടെ ഷെയ്ഡ്സ് കണ്ടെത്താൻ ബുദ്ധിമുട്ടാകും.
സിനിമ തന്ന അനുഭവം
അഭിനയത്തിലും തിരക്കഥ തിരഞ്ഞെടുക്കുന്നതിലും മികവു തെളിയിച്ചിട്ടുള്ള രണ്ടു നായികമാരാണ് രജിഷയും നിമിഷയും. അതിൽ നിമിഷയുടെ അനുജനായും രജിഷയുടെ ജോഡിയായും അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. രണ്ടു പേരുടെയും അഭിനയശൈലി വ്യത്യസ്തമാണ്. അതുപോലെ അർജുൻ അശോകും വലിയ സപ്പോർട്ട് ആയിരുന്നു. അഭിനയം മെച്ചപ്പെടുത്താൻ കുറെ ടിപ്സ് ഒക്കെ പറഞ്ഞു തരും.
‘എടാ മിടുക്കാ’: ലാൽ ജോസ് സർ പറഞ്ഞത്
ഓഡിയോ ലോഞ്ചിനു കയറുമ്പോൾത്തന്നെ എനിക്ക് വലിയ ടെൻഷനായിരുന്നു. ഞാൻ ലാൽ ജോസ് സാറിനെ വിളിച്ച് കാര്യം പറഞ്ഞു. സർ പറഞ്ഞു, ഒന്നും നോക്കണ്ട, എല്ലാം നന്നായി വരുമെന്ന്! സിനിമയുടെ ട്രെയിലറും അദ്ദേഹത്തിന് വലിയ ഇഷ്ടമായി. 'എടാ മിടുക്കാ' എന്നായിരുന്നു സാറിന്റെ കമന്റ്. ചാക്കോച്ചൻ ആണെങ്കിലും സംവൃത ചേച്ചി ആണെങ്കിലും കട്ട സപ്പോർട്ട് ആണ്. നായിക നായകൻ ടീം ഇപ്പോഴും നല്ല സപ്പോർട്ട് ആണ്. എനിക്ക് എന്തു ടെൻഷൻ വന്നാലും ഞാൻ അവരുമായി പങ്കു വയ്ക്കാറുണ്ട്.
അതൊരു അഭിമാന നിമിഷം
ഓഡിയോ ലോഞ്ചിൽ അമ്മയും അച്ഛനും വല്ല്യമ്മയും അങ്കിളും എല്ലാവരുമുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപ് അമ്മ എന്നോടു പറയുമായിരുന്നു, വിൻസി ഒക്കെ സംസാരിക്കുന്നതു പോലെ സ്മാർട് ആയി സംസാരിക്കണം എന്ന്. ഓഡിയോ ലോഞ്ചിലെ എന്റെ പ്രസംഗം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമായി. മമ്മൂക്ക എന്നെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടിട്ട് അമ്മയുടെ മനസ്സു നിറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളും അതൊരു അഭിമാന നിമിഷമായിരുന്നു.