ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലർ; മത്സരിച്ചഭിനയിച്ച് സൗബിനും സുരാജും
ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും എത്തുന്നു.ഇവരുടെ വീട്ടിൽ ജോലിക്കെത്തുന്ന റോബോട്ട് ആണ് സിനിമയുടെ പ്രധാനആകർഷണം. പ്രായമായ അച്ഛനും മകനും

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും എത്തുന്നു.ഇവരുടെ വീട്ടിൽ ജോലിക്കെത്തുന്ന റോബോട്ട് ആണ് സിനിമയുടെ പ്രധാനആകർഷണം.
പ്രായമായ അച്ഛനും മകനും തമ്മിലുള്ള ഇണക്കവും പിണക്കവും, അവരുടെ ദൈനം ദിന ജീവിതത്തിലെ പൊരുത്തക്കേടുകളും ശുദ്ധ നർമത്തിൽ ചാലിച്ചാണ് ട്രെയിലറിൽ പറയുന്നത്. വീട്ടുജോലിക്കായി അവരുടെ ഇടയിലേക്ക് വരുന്ന റോബോട്ടും അതിനെ ചുറ്റി പറ്റി അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും ട്രെയിലറിൽ കാണാം.
മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന കെന്റി സിർദോ, നായികയാകുന്നു. സൈജു കുറുപ്, മാല പാർവതി , മേഘ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ.
റഷ്യയിലെ സൈന്റ്റ് പീറ്റേഴ്‌സ്ബർഗിലും, കേരളത്തിലെ പയ്യന്നൂരിലുമായി ഷൂട്ടിങ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബറിലാണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെക്കുറിച്ചുമുള്ള അപൂർവമായ കഥയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറയുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ബി കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.