മിമിക്രിയിലൂടെയും സിനിമയിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ സൈനുദീൻ വിട വാങ്ങിയിട്ട് 20 വർഷം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് 47–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. സൈനുദീന്റെ മകനും നടനുമായ സിനിൽ സൈനുദീൻ ഫെയ്സ്ബുക്കിൽ അച്ഛനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ചു. കൊച്ചിൻ കലാഭവനിൽ മിമിക്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിമിക്രിയിലൂടെയും സിനിമയിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ സൈനുദീൻ വിട വാങ്ങിയിട്ട് 20 വർഷം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് 47–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. സൈനുദീന്റെ മകനും നടനുമായ സിനിൽ സൈനുദീൻ ഫെയ്സ്ബുക്കിൽ അച്ഛനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ചു.

ADVERTISEMENT

കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചാണ് സൈനുദീൻ കലാരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറി. തുടർന്ന് 150–ഒാളം സിനിമകളിൽ അദ്ദഹം അഭിനയിച്ചു. 13 വർഷം മാത്രം നീണ്ടു നിന്ന കരിയറിൽ സയാമീസ് ഇരട്ടകൾ, ഹിറ്റ്ലർ, മിമിക്സ് പരേഡ്, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങി ഒട്ടനവവധി സിനിമകളിൽ അദ്ദേഹം പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തു. സിനിമയിൽ‌ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ മിമിക്രി വേദികളിലൂടെയും അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. ‘അമ്മ’യുടെ സ്റ്റേജ് ഷോകളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു. 

ADVERTISEMENT

സൈനുദീന്റെ മകനായ സിനി‍ൽ സൈനുദീനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച സിനിൽ ഇന്നു മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ്. സിനിൽ അഭിനയിക്കുന്ന ഹാപ്പി സർദാർ എന്ന സിനിമ ഇൗ മാസം റിലീസിനെത്തുന്നുണ്ട്. ‘അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ’ എന്നു പറഞ്ഞാണ് സിനിൽ അച്ഛന്റെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സിനിലിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് പലരും സൈനുദീന്റെ ചരമവാർഷികത്തെക്കുറിച്ച് ഒാർക്കുന്നതും.