പ്രിയ വാരിയർക്കെതിരെ കന്നഡ നടന്‍ ജഗ്ഗേഷ്. നടിക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന വേദിയില്‍ അതിഥിയായി പ്രിയ വാരിയരെ ഇരുത്തിയത് അപമാനകരമാണെന്നാണ് ജഗ്ഗേഷ് പറയുന്നത്. എന്നാല്‍ പ്രിയയെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തുവന്നു. ഈയിടെ ബംഗലൂരുവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയ വാരിയർക്കെതിരെ കന്നഡ നടന്‍ ജഗ്ഗേഷ്.  നടിക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന വേദിയില്‍ അതിഥിയായി പ്രിയ വാരിയരെ ഇരുത്തിയത് അപമാനകരമാണെന്നാണ് ജഗ്ഗേഷ് പറയുന്നത്. എന്നാല്‍ പ്രിയയെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തുവന്നു.

ADVERTISEMENT

ഈയിടെ ബംഗലൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ അതിഥിയായി പ്രിയ പ്രകാശ് വാരിയര്‍ എത്തിയിരുന്നു. നിരവധി കലാ-സാംസ്‌കാരിക പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നാണ് ജഗ്ഗേഷിന്റെ ചോദ്യം. 'ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല.’–ജഗ്ഗേഷ് പറയുന്നു.

ADVERTISEMENT

ഇവർ എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. താൻ ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.