മോഹൻലാലിന് ‘കൂടത്തായി’; ഡിനി ഡാനിയലിന് ‘ജോളി’
കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നായിരിക്കും. ഇതേ പേരിൽ ആശിർവാദ് സിനിമാസ് സിനിമയെടുക്കുന്നതിനാലാണ് ആദ്യം പ്രോജക്റ്റ് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേരു തേടി പോയത്. കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്ളിഷിൽ

കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നായിരിക്കും. ഇതേ പേരിൽ ആശിർവാദ് സിനിമാസ് സിനിമയെടുക്കുന്നതിനാലാണ് ആദ്യം പ്രോജക്റ്റ് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേരു തേടി പോയത്.
കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്ളിഷിൽ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിർമാതാക്കളിൽ ഒരാളുമായ ഡിനി പറയുന്നു. സൂപ്പർ ഹിറ്റ് പരമ്പരകളിൽ നായികയായ ഡിനി നായികയാകുന്ന ആദ്യ സിനിമയാണിത്.
കേസന്വേഷിക്കുന്ന പ്രധാന ഓഫിസരെ കണ്ടെത്താനായി വിഡിയോ കാസ്റ്റിങ് കാളും ഇറക്കിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥന്റെ തൊപ്പി അണിയാൻ ഒരാളെ േവണമെന്നാണു പരസ്യം.
കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ടു 2 സിനിമകളാണ് മലയാളത്തിൽ വരുന്നത്. മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയും ടിവി പരമ്പരകളിലൂടെ ശ്രദ്ധേയായ നടി ഡിനി ഡാനിയൽ നായികയായി വാമോസ് നിർമിക്കുന്ന മറ്റൊരു സിനിമയും. മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ േപര് പുറത്തു വിട്ടിട്ടില്ല. ഡിനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്സ് ഫിലിപ് ആണ്. ചിത്രത്തിന്റെ നിർമാണ ബാനറായ വാമോസിന്റെ ഉടമകളിൽ ഒരാളും ഡിനിയാണ്.
കൂടത്തായി കഥയിൽ കൊലക്കേസു പ്രതിയായ ജോളിയുടെ വേഷത്തിൽ താൻ എത്തുന്നുവെന്നു ഡിനിയാണ് ആദ്യം പ്രഖ്യാപിച്ചത്. കൂടത്തായ് എന്നുതന്നെയാണ് സിനിമയുടെ പേരിട്ടത്. പോസ്റ്ററും ഇറക്കി. തൊട്ടടുത്ത ദിവസം ആന്റണിയും സിനിമ പ്രഖ്യാപിച്ചു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. രണ്ടു പേരും അവരുടെ സിനിമകളുമായി മുന്നോട്ടു പോകുന്നു.