‘96ൽ നിങ്ങളായിരുന്നു എന്റെ ജാനു’; സംവിധായകന്റെ വാക്കുകളിൽ ഞെട്ടി മഞ്ജു വാരിയർ
96 സിനിമ ! പ്രേക്ഷകർ അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. എന്നാൽ ചിത്രത്തിലെ ജാനുവായി സംവിധായകൻ പ്രേം കുമാർ ആദ്യം മനസിൽ കണ്ടിരുന്നത് മഞ്ജു വാരിയരെയായിരുന്നു എന്ന സത്യം അധികമാർക്കും

96 സിനിമ ! പ്രേക്ഷകർ അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. എന്നാൽ ചിത്രത്തിലെ ജാനുവായി സംവിധായകൻ പ്രേം കുമാർ ആദ്യം മനസിൽ കണ്ടിരുന്നത് മഞ്ജു വാരിയരെയായിരുന്നു എന്ന സത്യം അധികമാർക്കും അറിയില്ല. മഞ്ജു തന്നെയാണ് അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
മഞ്ജു തന്നെ ഈ വിവരം അറിയുന്നത്, ഈ അടുത്തിടെയാണ്. ദുബായിൽ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മഞ്ജു. അതിനിടെയാണ് സംവിധായകൻ ഈ വിവരം മഞ്ജുവിനോട് പറയുന്നത്. സംവിധായകന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറയുന്നു.
‘ദുബായിൽ പരിപാടിക്കായി എത്തിയതായിരുന്നു ഞാൻ. വിജയ് സേതുപതിയും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് അവാര്‍ഡുമായി പോകുമ്പോൾ വിജയ് പുറകെ ഓടി വന്നു. 96ന്റെ സംവിധായകൻ പ്രേം നിങ്ങളെ കാണണം എന്ന് പറഞ്ഞുവെന്ന് വിജയ് അറിയിച്ചു. ഞാൻ വരാനും പറഞ്ഞു. പ്രേം എന്നെ കണ്ട ഉടൻ പറഞ്ഞു, ‘ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. 96 സിനിമയ്ക്കു വേണ്ടി നിങ്ങളെ നായികയാക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു’. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് വലിയ ഷോക്ക് ആയിപ്പോയി. എന്താണ് നിങ്ങൾ പറയുന്നത്, ഞാനിത് അറിഞ്ഞിട്ടേ ഇല്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഓടിവരില്ലായിരുന്നോ എന്ന് മറുപടിയായി ഞാൻ പറഞ്ഞു.’
‘അവർ എനിക്കു വേണ്ടി ആരൊയൊക്കെയോ സമീപിച്ചിരുന്നു. പക്ഷേ വിജയ്‌യുടെ ഡേറ്റുമായി ചെറിയ കൺഫ്യൂഷൻ വന്നപ്പോൾ അത് നടന്നില്ല. ഷൂട്ടിങ് ഷെഡ്യൂളുകൾ തമ്മിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിലേയ്ക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കാൻ അദ്ദേഹത്തിന് വയ്യായിരുന്നു. എന്നാലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ എത്തിയേനെ.’–മഞ്ജു പറഞ്ഞു.
‘എന്നാൽ എല്ലാ സിനിമയ്ക്കും ഒരു നിയോഗം ഉണ്ട്. ജാനു എന്ന കഥാപാത്രം തൃഷയേക്കാൾ നന്നായി മറ്റാരും ചെയ്യില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ വേഷം ഭംഗിയാക്കി. വളരെ മനോഹരമായി തന്നെ ആ ചിത്രം വന്നു. 96ൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട അവസരത്തെ നോക്കി വിഷമിക്കുന്നതിൽ അർഥമില്ല.’
‘പ്രേമിനോട് ഞാൻ പറഞ്ഞു, ‘അടുത്ത പടത്തിൽ എന്തു കൺഫ്യൂഷൻ ഉണ്ടെങ്കിലും പറഞ്ഞോളൂ, ഞാൻ വരാം.’ വന്നു കഴിഞ്ഞ വേണ്ടെങ്കിൽ വേണ്ട എന്നു പറഞ്ഞുകൊള്ളൂ.’–മഞ്ജു പറയുന്നു.
2018ലെ ബ്ലോക്ബസ്റ്റർ ചിത്രമാണ് 96. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തൻ ആവിഷ്കാരത്തിന് ജനം നൽകിയത് വൻകയ്യടികളാണ്. ചിത്രം കന്നഡയിലും തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. കന്നഡ പതിപ്പിൽ ഭാവനയാണ് ജാനുവായി എത്തിയത്. തെലുങ്കിൽ സമാന്തയാണ് ജാനുവായി എത്തുക.