പുതുതലമുറയിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബൻ: സലിം കുമാർ
നടൻ കുഞ്ചാക്കോ ബോബനെ പ്രശംസിച്ച് സലിം കുമാർ. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. പുതിയ തലമുറയിലെ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്ന് സലിം കുമാർ
നടൻ കുഞ്ചാക്കോ ബോബനെ പ്രശംസിച്ച് സലിം കുമാർ. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. പുതിയ തലമുറയിലെ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്ന് സലിം കുമാർ
നടൻ കുഞ്ചാക്കോ ബോബനെ പ്രശംസിച്ച് സലിം കുമാർ. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. പുതിയ തലമുറയിലെ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്ന് സലിം കുമാർ
നടൻ കുഞ്ചാക്കോ ബോബനെ പ്രശംസിച്ച് സലിം കുമാർ. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. പുതിയ തലമുറയിലെ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്ന് സലിം കുമാർ അഭിപ്രായപ്പെട്ടു.
"മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയിൽ ഞാൻ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്റെ സന്തതിയാണ്. ഒരു പാർട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ഞാൻ വരില്ല. കാരണം, ഞാൻ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കിൽ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാൻ പറഞ്ഞു, ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിർദേശിക്കാനുള്ളത്," സലിം കുമാർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി വരുന്ന വ്യാജ മരണവാർത്തകളെക്കുറിച്ചും സലിം കുമാർ പ്രതികരിച്ചു. "എനിക്കൊരു അസുഖം പിടിച്ചപ്പോൾ വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ആളുകൾ എന്റെ പതിനാറടയിന്തിരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാൻ. അൽ സലിം കുമാർ!," എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അസുഖം ബാധിച്ച് തീവ്രപരിചരണ യൂണിറ്റിൽ കിടന്നത് വലിയൊരു വഴിത്തിരിവായെന്നും സലിം കുമാർ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: "ആളുകൾ ഞാൻ മരിച്ചെന്നു പറഞ്ഞത്, ഞാൻ നല്ല ബോധത്തോടെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടക്കുമ്പോഴാണ്. എന്തു ചെറിയ ചുമ വന്നാലും എന്നെ ഐ.സി.യുവിൽ കയറ്റും. നല്ല ട്രീന്റ്മെന്റ് കിട്ടും. അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. തൊട്ടടുത്തു കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാടു ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. ഞാൻ അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്. ഒരിക്കൽ ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്കറിയാം.
നമുക്കൊപ്പം ആരുമില്ല. ഒറ്റയ്ക്കാണ്. നമുക്ക് പരിചിതമല്ലാത്ത വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരും ഡോക്ടർമാരും മാത്രം. വേറെ ആരുമില്ല. നമ്മളോടു ഷെയർ ഇട്ട് അടിച്ചവരില്ല. ഒരു പടിക്കപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാകും. പക്ഷെ, അവർക്ക് നമ്മുടെ അടുത്തേക്ക് വരാൻ പറ്റില്ല. അന്നു ഞാൻ അവസാനിപ്പിച്ചതാണ് മനസിൽ എന്തെങ്കിലുമൊക്കെ ദുഷ്ടതകളുണ്ടെങ്കിൽ അതെല്ലാം. നല്ലവനാകാനുള്ള തുടക്കം അവിടെ നിന്നാണ്. മോശം പ്രവർത്തി ചെയ്താലും നല്ല പ്രവർത്തി ചെയ്താലും ഇതൊക്കെയാണ് നമ്മുടെ അവസാനം എന്നെനിക്കു മനസിലായി."
ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ അധ്യാപികയെക്കുറിച്ചുള്ള ഓർമകളും സലിം കുമാർ വിദ്യാർത്ഥികളുമായി പങ്കുവച്ചു. സലിം കുമാറിന്റെ വാക്കുകൾ – "നാലുപേരുടെ മുൻപിൽ ആളാകാൻ വേണ്ടി പാട്ടു പാടുന്ന ഒരു അസുഖം എനിക്കുണ്ടായിരുന്നു. എല്ലായിടത്തും പാടും. വെള്ളിയാഴ്ച സ്കൂളിൽ ലാസ്റ്റ് പിരീഡ് സോഷ്യൽ ആക്റ്റിവിറ്റീസ് പ്രോത്സാഹിപ്പിക്കാൻ മാറ്റി വയ്ക്കുമായിരുന്നു. അതിന്റെ പേരു തന്നെ 'സോഷ്യൽ' എന്നായിരുന്നു. ഈ 'സോഷ്യൽ' പിരീഡിൽ എല്ലാ ആഴ്ചയും എന്റെ പാട്ടുണ്ടാകുമായിരുന്നു. ഒരു ദിവസം ടീച്ചർ പറഞ്ഞു, 'മോനെ നിന്റെ പാട്ട് മഹാ ബോറാണ്. സഹിക്കാൻ പറ്റുന്നില്ല. നിറുത്തിക്കൊളണം'. അന്ന് ഞാനൊരുപാടു കരഞ്ഞു. ടീച്ചർ പറഞ്ഞു, എനിക്ക് അറിയാവുന്ന കാര്യം ചെയ്യാൻ! അന്നും ഞാൻ മിമിക്രി അവതരിപ്പിക്കുമായിരുന്നു. എന്നോടു മിമിക്രി ചെയ്യാൻ ടീച്ചർ പറഞ്ഞു. അന്ന് മിമിക്രിയെ സീരിയസായി കണ്ടിരുന്നില്ല. ടീച്ചർ അന്ന് അത് പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ മിമിക്രി കാര്യമായി എടുക്കില്ലായിരുന്നു."
സലിം കുമാറിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. സിനിമയിൽ ചിരിപ്പിക്കുകയും ജീവിതത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് സലിം കുമാറെന്നാണ് ആരാധകരുടെ കമന്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണെന്നും അതു പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതാണെന്നും ആരാധകർ പ്രതികരിച്ചു.