കമലയിലെ പാസഞ്ചർ
സിനിമയ്ക്കു പേരിടുമ്പോൾ തന്നെ ആകാംക്ഷയുണർത്താൻ കഴിവുള്ള സംവിധായകനാണ് രഞ്ജിത് ശങ്കർ. പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ്, മോളിയാന്റി റോക്ക്സ്, സു..സു സുധി വാൽമീകം തുടങ്ങിയ പേരുകളിൽ ആ പുതുമയുടെ നിഴലുകൾ കാണാം. ആ ട്രെൻഡിൽ തന്നെയാണ് പുതിയ സിനിമയായ കമലയും വരുന്നത്. ചെയ്ത സിനിമകളുടെ വിജയനിരക്ക്

സിനിമയ്ക്കു പേരിടുമ്പോൾ തന്നെ ആകാംക്ഷയുണർത്താൻ കഴിവുള്ള സംവിധായകനാണ് രഞ്ജിത് ശങ്കർ. പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ്, മോളിയാന്റി റോക്ക്സ്, സു..സു സുധി വാൽമീകം തുടങ്ങിയ പേരുകളിൽ ആ പുതുമയുടെ നിഴലുകൾ കാണാം. ആ ട്രെൻഡിൽ തന്നെയാണ് പുതിയ സിനിമയായ കമലയും വരുന്നത്. ചെയ്ത സിനിമകളുടെ വിജയനിരക്ക് എടുത്തുനോക്കിയാലും 90 ശതമാനം സക്സസ് റേറ്റ് രഞ്ജിത്തിന് അവകാശപ്പെടാം. ആരുടെയും സഹായിയാകാതെ സംവിധാനരംഗത്തെത്തിയ രഞ്ജിത് ശങ്കറിന്റെ പന്ത്രണ്ടാമത്തെ സിനിമയാണ് കമല. ഇതിൽ പത്തു ചിത്രങ്ങളും നിർമിച്ചതും രഞ്ജിത് തന്നെ.
കമല പുരുഷനോ സ്ത്രീയോ?
സിനിമയ്ക്ക് യോജ്യമായ പേരെന്ന നിലയിലാണ് കമല എന്ന ടൈറ്റിൽ നൽകിയത്. അതൊരു വ്യക്തിയാണോ ഭാവനയാണോ എന്നത് കഥയിൽ വരുന്ന കാര്യമാണ്. ഇതിൽ കേന്ദ്രകഥാപാത്രം അജു വർഗീസിന്റെ സഫറാണ്. അയാളൊരു ബ്രോക്കറാണ്. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമൊക്കെയുള്ള ബ്രോക്കർ. ഒരു ദിവസം അയാൾ വിഴിഞ്ഞത്തു നിന്നു നടത്തുന്ന ഒരു യാത്രയാണിത്. 36 മണിക്കൂർ നീളുന്ന ഒരു യാത്ര. ഇതിൽ ബിസിനസുണ്ട്. പ്രണയമുണ്ട്. ലസ്റ്റുണ്ട്. ഹൊററുണ്ട്. ത്രില്ലറുണ്ട്.
യുവാക്കൾക്കു വേണ്ടിയോ ഫാമിലിക്കു വേണ്ടിയോ താങ്കളുടെ സിനിമകൾ?
ഓരോ കഥയും ഓരോരുത്തർക്കു വേണ്ടിയാണ്. ഞാൻ യുവാക്കൾക്കു വേണ്ടിയെടുത്ത ആദ്യ സിനിമ പ്രേതമാണ്. പുതിയ ഓഡിയൻസ് ക്വാളിറ്റി സിനിമ കാണാൻ താൽപര്യമുള്ളവരാണ്. എല്ലാത്തരക്കാരും കാണുന്ന സിനിമകളേ വിജയിക്കൂ.
ആമസോൺ പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ ദോഷമാണോ?
ആമസോണിൽ ഒരു സിനിമ മുപ്പതാം ദിവസം വരുമെങ്കിൽ എന്റെ മറു ചോദ്യം എത്രപേർ കേരളത്തിൽ ആമസോൺ കണക്ഷനുള്ളവരാണ് എന്നതാണ്. തിയറ്ററിൽ കാണാൻ കഴിയുന്ന അനുഭൂതിയുള്ള ചിത്രങ്ങൾ വരട്ടെ. ഒടിടി പ്ലാറ്റ്ഫോം പുതിയൊരു റവന്യൂ സ്ട്രീം ആണ്. തിയറ്ററിനെ അത് ഇതുവരെ ദോഷമായി ബാധിച്ചിട്ടില്ല.
പാസഞ്ചറിൽ നിന്നു കമലയിൽ വരുമ്പോൾ എഴുത്ത് മാറിയോ?
പാസഞ്ചർ എഴുതുമ്പോൾ ഞാൻ ജോലി ചെയ്യുകയായിരുന്നു. വൺലൈൻ എഴുതിയിട്ടത് ഓഫിസ് കംപ്യൂട്ടറിലാണ്. പിന്നീട് ലാപ്ടോപ്പിലായി എഴുത്ത്. മൊബൈലിൽ എവർ നോട്ട് എന്ന ആപ്പിലാണ് ഇപ്പോൾ എഴുത്ത്. വൺലൈൻ അതിലാണ് സൂക്ഷിക്കുന്നത്. പാസഞ്ചറിൽ കലർപ്പില്ലാതെ നിഷ്കളങ്കമായി എഴുതി. സിനിമ കൂടുതൽ മനസ്സിലാക്കിയപ്പോൾ കൂടുതൽ കറപ്റ്റഡും കൊമേഴ്സ്യലുമായ ചേരുവകൾക്കു ശ്രമിച്ചു. കമലയിൽ ഒരു തിരിച്ചുപോക്കിനു ഞാൻ ശ്രമിച്ചിട്ടുണ്ട്. പാസഞ്ചറിന്റെ മാനസികാവസ്ഥയിലേക്ക് തിരിച്ചുപോകാൻ ബിസിനസ് സാധ്യത നോക്കാതെ ശ്രമിച്ചിട്ടുണ്ട്.