ഷെയ്ൻ ഒരു ഇമോഷനൽ ബോംബ്: മാലാ പാർവതി
ഷെയ്ൻ നിഗം വിഷയത്തില്‍ പ്രതികരണവുമായി നടി മാലാ പാർവതി. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ് ഷെയ്നെന്നും മനസ്സിൽ തോന്നുന്നത് പറയുമെങ്കിലും അത് പിന്നീട് തിരുത്താൻ തയ്യാറാകുന്ന താരമാണ് ആ കുട്ടിയെന്നും മാലാ പാർവതി പറഞ്ഞു. ഇഷ്ക് സംവിധായകൻ അനുരാജിന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു

ഷെയ്ൻ നിഗം വിഷയത്തില്‍ പ്രതികരണവുമായി നടി മാലാ പാർവതി. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ് ഷെയ്നെന്നും മനസ്സിൽ തോന്നുന്നത് പറയുമെങ്കിലും അത് പിന്നീട് തിരുത്താൻ തയ്യാറാകുന്ന താരമാണ് ആ കുട്ടിയെന്നും മാലാ പാർവതി പറഞ്ഞു. ഇഷ്ക് സംവിധായകൻ അനുരാജിന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. ഇഷ്ക് സിനിമയിൽ ഷെയ്ൻ നിഗത്തിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് മാലാ പാർവതിയാണ്.
മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം:
കലാകാരന്മാരുടെ അനാർക്കി എന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഷെയ്ൻ ഒരു ഇമോഷനൽ ബോംബ് ആണ്. കടല് ഇരമ്പി വരുന്ന അത്രയും ഇൻടെൻസുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ല. കാരണം അത് കലയ്ക്ക് ഉള്ളിൽ അത് എല്ലാവർക്കും ഇഷ്ടമാണ്. ജീവിതത്തിൽ അത് ആരും സ്വീകരിക്കാൻ തയ്യാറാവാറില്ല.
ഹെർസോഗിന്റെ ലോക പ്രശസ്ത നടൻ കിൻസ്കിയെ അനുസരിപ്പിക്കാൻ തോക്കെടുത്ത കഥ ഓർത്ത് പോകുന്നു. ജീനിയസ്സുകളെ ജീവിച്ചിരിക്കുമ്പോൾ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. വ്യക്തി ജീവതത്തിൽ അവർ അനുഭവിക്കുന്ന മാനസിക തിക്ക് മുട്ടലുകൾ മറ്റുള്ളവർക്ക് ഭാരമാണ്.
ഇഷ്കിൽ ഷെയിൻ എന്റെ മകനായപ്പോഴാണ് ഞാൻ ആ കുട്ടിയെ പരിചയപ്പെടുന്നത്. ആ കഥാപാത്രത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങളും കമ്മിറ്റ്മെന്റും അറിയുന്നത്. ഞാൻ ഒരു 3 ദിവസമാണ് കൂടെ അഭിനയിച്ചത്.
എന്നാൽ ഷെയിനെ നന്നായി അറിയുന്ന ഇഷ്കിന്റെ സംവിധായകൻ Anuraj Manohar ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ഞാൻ ഷെയർ ചെയ്യുന്നു. എല്ലാവർക്കും ഷെയ്നെ കുറിച്ച് ഈ അഭിപ്രായമാവില്ല എന്നറിയാം.കാരണം അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയ്ൻ. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സിൽ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും.പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തിൽ അങ്ങനെയുള്ളവർ ഉള്ളിൽ അനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നത്. അനുരാജ് എഴുതുന്നു...