സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ലാൽ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സംവിധായക ജോഡിയായ സിദ്ദിഖും ലാലും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പിരിഞ്ഞതാണ്. തങ്ങളുടെ ഇടയില്‍ സംഭവിച്ചത് ലാൽ‌‌ മലയാള മനോരമ ഞായറാഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കുന്നത്. 'ഞങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ലാൽ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സംവിധായക ജോഡിയായ സിദ്ദിഖും ലാലും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പിരിഞ്ഞതാണ്. തങ്ങളുടെ ഇടയില്‍ സംഭവിച്ചത് ലാൽ‌‌ മലയാള മനോരമ ഞായറാഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കുന്നത്.

ADVERTISEMENT

'ഞങ്ങൾ തമ്മിലുള്ള അകലം ഇപ്പോൾ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകൾ വേറെ, സംസാരിക്കുന്ന വിഷയങ്ങൾ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവർത്തിച്ച കിങ് ലയർ എന്ന സിനിമയോടെ ഇക്കാര്യം കൂടുതൽ ബോധ്യപ്പെട്ടു.’

ADVERTISEMENT

‘രണ്ട് വർഷം ഒരുമിച്ച് ഇരുന്നാൽ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദർ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല. പണ്ട് തങ്ങൾക്കിടയിൽ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മിൽ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയിൽ മാത്രമായി മാറി'. ലാൽ പറഞ്ഞു.

ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായക ജോഡികളായിരുന്നു സിദ്ദിഖും ലാലും. റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, കിങ് ലയര്‍ എന്നീ ചിത്രങ്ങളാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്.