ആമിർ ഖാൻ കാപ്പിൽ എത്തുമോ?; ആകാംക്ഷയോടെ നാട്ടുകാർ
ബോളിവുഡ് താരം ആമിർ ഖാൻ തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ എത്തുമോ എന്ന ആകാംക്ഷയിലാണ് നാട്ടുകാർ. പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് ആമിറിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. സിനിമയുടെ ഷൂട്ടിങിനായുള്ള അനുമതി കഴിഞ്ഞ ദിവസം ഇടവ ഗ്രാമപഞ്ചായത്ത് അണിയറ പ്രവർത്തകർക്ക്

ബോളിവുഡ് താരം ആമിർ ഖാൻ തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ എത്തുമോ എന്ന ആകാംക്ഷയിലാണ് നാട്ടുകാർ. പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് ആമിറിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. സിനിമയുടെ ഷൂട്ടിങിനായുള്ള അനുമതി കഴിഞ്ഞ ദിവസം ഇടവ ഗ്രാമപഞ്ചായത്ത് അണിയറ പ്രവർത്തകർക്ക് കൈമാറിയിരുന്നു.
ഡിസംബർ 17ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ചിത്രീകരണം. സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ഹിന്ദി ചിത്രം ഒരുക്കിയ അദ്വൈത് ചന്ദൻ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിര്‍ ഖാനും ചേർന്നാണ് നിർമാണം. നടന്‍ അതുൽ കുർക്കർണിയാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കുന്നത്.
ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന് നായികയായി എത്തുന്നത്. തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്.