ബെസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഇടക്കുന്നില്‍ സുനില്‍ ( നിർമാതാവ് ), എന്‍.ബി. ബിലീഷ് ( എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ) എന്നിവര്‍ ചേര്‍ന്നു നിർമിച്ചു , അനീഷ് ജെ. കരിനാട് രചനയും സംവിധാനവും നിര്‍വഹിച്ച ഫ്രീക്കന്‍സ് സിനിമയുടെ സെന്‍സറിങ് കഴിഞ്ഞു. ചിത്രം ഡിസംബര്‍ 13 ന് പ്രദര്‍ശനത്തിനെത്തും. പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഇടക്കുന്നില്‍ സുനില്‍ ( നിർമാതാവ് ), എന്‍.ബി. ബിലീഷ് ( എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ) എന്നിവര്‍ ചേര്‍ന്നു നിർമിച്ചു , അനീഷ് ജെ. കരിനാട് രചനയും സംവിധാനവും നിര്‍വഹിച്ച ഫ്രീക്കന്‍സ് സിനിമയുടെ സെന്‍സറിങ് കഴിഞ്ഞു. ചിത്രം ഡിസംബര്‍ 13 ന് പ്രദര്‍ശനത്തിനെത്തും. പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിയ്ക്കാന്‍ കഴിയുന്ന കഥയും ഗാനങ്ങളുമാണ് ഫ്രീക്കന്‍സ് സിനിമയുടെ ഹൈലൈറ്റ് .

ADVERTISEMENT

വ്യത്യസ്തമായ ഒരു പ്രണയകഥ ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഫ്രീക്കന്‍സ് സിനിമയുടെ കേരള റിലീസിനൊപ്പം ഇതര സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. അങ്കമാലി ഡയറീസ് ഫെയിം അനന്തുവും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ബിജു സോപാനവും ഫ്രീക്കന്മാരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മോഡലിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സുല്‍ഫിയ മജീദാണ് നായിക . നിയാസ് ബക്കര്‍, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ്, നെല്‍സണ്‍, വഞ്ചിയൂര്‍ പ്രവീണ്‍,കുളപ്പുള്ളി ലീല എന്നീ പ്രശസ്ത താരങ്ങളും ഫ്രീക്കന്‍സ് സിനിമയിലെ പ്രധാന വേഷത്തില്‍ അഭിനയിച്ചു . ബിജു സോപാനം ആദ്യമായി മുഴുനീള കോമഡി വേഷത്തിലെത്തുന്നു. ഷാനു,ചുണ്ടെലി അജയ് ,റഹ്മാന്‍ ഖാന്‍,ഷിഫിന്‍ ഷാ,ഗൗരി,സംഗീത,കലേഷ് തുടങ്ങിയ ഫ്രീക്കന്‍മാരും ഫ്രീക്കത്തികളും വെളളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നു. ഡോ.ഷാനവാസ്,ബിജു ബാലകൃഷ്ണന്‍,ഷാജ് സുബാഷ് ,ചിത്ര,പൂജ,പ്രിയദര്‍ശിനി,ശാലിനി,സിക്സ്റ്റസ് പോള്‍സണ്‍ , മാസ്റ്റര്‍ ഡെവിന്‍ സുനില്‍,കലേഷ്,ബിജു കലാവേദി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്.

ADVERTISEMENT

ലെവലു വേറെ.... ഫ്രീക്കന്റെ ലെവലു വേറെ.... എന്ന എം.ജി ശ്രീകുമാറിന്റെ തട്ടുപൊളിപ്പന്‍ പാട്ടും , പ്രണയമായി നീയെന്‍ നെഞ്ചിനുള്ളില്‍ നിന്നും ഉണരുമോ പ്രിയതേ.... എന്ന നജീം അര്‍ഷാദിന്റെ മെലഡിയും ഫ്രീക്കന്‍സിലെ പ്രധാന ആകര്‍ഷണമാണ്. ഇത് ഫ്രീക്കന്‍സിന്‍ കാലമാണ് ..... ഇത് മുടിയന്‍സിന്‍ ലോകമാണ് ..... എന്ന തീം സോങ്ങും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . മൂന്ന് ഗാനങ്ങള്‍ക്കും ഈണം നല്‍കിയത് സാനന്ദ് ജോര്‍ജ്ജാണ് . ഫ്രീക്കന്‍സിന്റെ കഥയും തിരക്കഥയും സംഭാഷണവും രണ്ട് ഗാനങ്ങളും സംവിധായകന്‍ അനീഷ് ജെ കരിനാടാണ് രചിച്ചത് . പുതുമുഖ ഗായിക ശ്രീഗൗരിയും സാനന്ദ് ജോര്‍ജ്ജും ചേര്‍ന്ന് ആലപിച്ച തീം സോങ്ങ് പ്രവാസി എഴുത്തുകാരന്‍ ഒ.എസ്.എ റഷീദിന്റേതാണ് .

ADVERTISEMENT

ബാനര്‍ - ബെസ്റ്റ് ഫിലിംസ് ,നിര്‍മ്മാണം - ഇടക്കുന്നില്‍ സുനില്‍, സംവിധാനം - അനീഷ് ജെ കരിനാട് , എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - ബിലേഷ് എന്‍.ബി, പ്രോജക്റ്റ് ഡിസൈനര്‍ - പ്രവി പടിയൂര്‍, ഛായാഗ്രഹണം - ആര്‍.വി ശരണ്‍ ,സംഗീതം - സാനന്ദ് ജോര്‍ജ്ജ് ,ഗാനങ്ങള്‍ - അനീഷ് ജെ കരിനാട് , ഒ.എസ്.എ റഷീദ് , എഡിറ്റര്‍ - ഹാഷിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരളി, പി.ആര്‍.ഒ - എ.എസ് പ്രകാശ് ,ആര്‍ട്ട്  - ജയന്‍ , കോസ്റ്റ്യൂംസ് - റാണ,മേയ്ക്കപ്പ് - സുധി, സ്റ്റില്‍സ് - അനു പള്ളിച്ചല്‍, വി.എഫ്.എക്സ് - ഫോക്സ് വിഡ് . ഹൈമാസ്റ്റ് റിലീസ് ആണ് ഫ്രീക്കന്‍സ് തിയറ്ററില്‍ എത്തിക്കുന്നത്.